---
title: "നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "arrested with hans"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60858/arrested-with-hans"
published_at: "2022-08-10T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3d8ead75b6_,.jpg"
keywords: []
---

# നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. കാഞ്ഞിരങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള റോഡരികിൽ വച്ച് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടി. ആലക്കോട് കുട്ട പറമ്പ് ചെമ്പട്ടകത്ത് മുഹമ്മദ്‌ അലി യെയാണ് പൊടികൂടിയത്.ഇവിടെവെച്ച് പുകയില ഉൽപ്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നുണ്ട് എന്ന് രഹസ്യ വിവരം പോലീസ് സ്റ്റേഷൻ എസ് ഐ കെ ദിനേശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായതും കേരളത്തിൽ വിൽപ്പന നിരോധിച്ചതുമായ ഹാൻസ് എന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.എ എസ് ഐ ജിജി മോൻ, എസ് സി പി ഒ കെ പ്രമോദ് എന്നിവരും റേയ്ഡിൽ പങ്കെടുത്തു

## Article Content

നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. കാഞ്ഞിരങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള റോഡരികിൽ വച്ച് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടി. ആലക്കോട് കുട്ട പറമ്പ് ചെമ്പട്ടകത്ത് മുഹമ്മദ്‌ അലി യെയാണ് പൊടികൂടിയത്.ഇവിടെവെച്ച് പുകയില ഉൽപ്പന്നങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നുണ്ട് എന്ന് രഹസ്യ വിവരം പോലീസ് സ്റ്റേഷൻ എസ് ഐ കെ ദിനേശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായതും കേരളത്തിൽ വിൽപ്പന നിരോധിച്ചതുമായ ഹാൻസ് എന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.എ എസ് ഐ ജിജി മോൻ, എസ് സി പി ഒ കെ പ്രമോദ് എന്നിവരും റേയ്ഡിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60858/arrested-with-hans)