---
title: "ഹിറ്റാച്ചി ചതുപ്പില്‍ താഴ്ന്നു, പുറത്തെടുക്കാന്‍ വന്ന ജെ.സിബിയും താഴ്ന്നു; വീണ്ടും ജെ.സി.ബിയെത്തി"
english_title: "jcb accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60851/jcb-accident"
published_at: "2022-08-10T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3d380efabd_vac.jpg"
keywords: []
---

# ഹിറ്റാച്ചി ചതുപ്പില്‍ താഴ്ന്നു, പുറത്തെടുക്കാന്‍ വന്ന ജെ.സിബിയും താഴ്ന്നു; വീണ്ടും ജെ.സി.ബിയെത്തി

> **Lead Summary:** കണ്ണാടിപ്പറമ്പ് സ്റ്റെപ്പ്റോഡിനു സമീപം മണ്ണുമാന്തി യന്ത്രം ചതുപ്പിൽ താഴ്ന്നു. തുടർന്ന് ഇത് പുറത്തെടുക്കാൻ വന്ന മണ്ണുമാന്തിയും ചളിയിൽ താഴ്ന്നു. ചെറിയ മണ്ണുമാന്തി യന്ത്രമാണ് ആദ്യം ചളിയിൽ പൂണ്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ചതുപ്പ് നിലം വൃത്തിയാക്കാനും മറ്റുമായാണ് ഹിറ്റാച്ചി എത്തിച്ചത്. എന്നാൽ ഇത് ചതുപ്പിൽ പൂർണമായും താഴ്ന്നുപോയി. ഡ്രൈവർ രക്ഷപ്പെട്ടു. പിന്നീട് ഇത് പുറത്തെടുക്കാൻ വലിയ ജെ.സി.ബി കൊണ്ടുവന്നെങ്കിലും അതും ചതുപ്പിൽ പൂണ്ടു.

## Article Content

കണ്ണാടിപ്പറമ്പ് സ്റ്റെപ്പ്റോഡിനു സമീപം മണ്ണുമാന്തി യന്ത്രം ചതുപ്പിൽ താഴ്ന്നു. തുടർന്ന് ഇത് പുറത്തെടുക്കാൻ വന്ന മണ്ണുമാന്തിയും ചളിയിൽ താഴ്ന്നു. ചെറിയ മണ്ണുമാന്തി യന്ത്രമാണ് ആദ്യം ചളിയിൽ പൂണ്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ചതുപ്പ് നിലം വൃത്തിയാക്കാനും മറ്റുമായാണ് ഹിറ്റാച്ചി എത്തിച്ചത്. എന്നാൽ ഇത് ചതുപ്പിൽ പൂർണമായും താഴ്ന്നുപോയി. ഡ്രൈവർ രക്ഷപ്പെട്ടു. പിന്നീട് ഇത് പുറത്തെടുക്കാൻ വലിയ ജെ.സി.ബി കൊണ്ടുവന്നെങ്കിലും അതും ചതുപ്പിൽ പൂണ്ടു.

വൈകുന്നേരമായിട്ടും രണ്ടു യന്ത്രങ്ങളും പുറത്തെടുക്കാനായിട്ടില്ല. ഒടുവില്‍ രണ്ട് മണ്ണുമാന്തി യന്ത്രവും പുറത്തെത്തിക്കാന്‍ ഒരു വലിയ ജെ.സി.ബി കൂടി കൊണ്ടുവന്നെങ്കിലും ചതുപ്പിലേക്ക് ഇറക്കിയിട്ടില്ല. അതും പൂണ്ടുപോകുമോയെന്ന ആശങ്കയിലാണ്. പരിസരവാസികള്‍ ചേര്‍ന്ന് യന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ കഠിനപരിശ്രമം നടത്തുന്നുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60851/jcb-accident)