---
title: "കുറ്റിയേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു"
english_title: "hiroshim nagasaki day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60850/hiroshim-nagasaki-day"
published_at: "2022-08-10T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3d202300c4_vac.jpg"
keywords: []
---

# കുറ്റിയേരി ഗവൺമെന്റ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

> **Lead Summary:** കുറ്റിയേരി ഗവൺമെന്റ് ഹൈസ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ദീപം തെളിയിച്ചു കൊണ്ട് ഗീത ടീച്ചറുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. സമാധാനത്തിന്റെ പ്രതീകമായിആയിരം സഡാക്കു കൊക്കുകൾ കുട്ടികൾ വാനിലുയർത്തി. തുടർന്ന് കുട്ടികളുടെ ശാന്തി ഗീതവും യുദ്ധവിരുദ്ധ പ്രസംഗവും പോസ്റ്റർ പ്രദർശനവും നടന്നു. കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ഷീബ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ഉമ്മർ മാഷും സംസാരിച്ചു

## Article Content

കുറ്റിയേരി ഗവൺമെന്റ് ഹൈസ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ദീപം തെളിയിച്ചു കൊണ്ട് ഗീത ടീച്ചറുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. സമാധാനത്തിന്റെ പ്രതീകമായിആയിരം സഡാക്കു കൊക്കുകൾ കുട്ടികൾ വാനിലുയർത്തി. തുടർന്ന് കുട്ടികളുടെ ശാന്തി ഗീതവും യുദ്ധവിരുദ്ധ പ്രസംഗവും പോസ്റ്റർ പ്രദർശനവും നടന്നു. കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ഷീബ ടീച്ചറും സ്റ്റാഫ് സെക്രട്ടറി ഉമ്മർ മാഷും സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60850/hiroshim-nagasaki-day)