നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Aug 10, 2022 03:34 PM | By Thaliparambu Editor

പട്‌ന: ബിഹാറില്‍ ജെഡിയു-മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. രണ്ടാമത്തെ തവണയാണ് തേജസ്വി ഉപമുഖ്യമന്ത്രിയാകുന്നത്. എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ രാജിവച്ചതോടെയാണ് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങിയത്.  മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി, തേജ്പ്രതാപ് യാദവ്, ജെഡിയു, കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ജെഡി തള്ളിയിരുന്നു. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കും. ഇടത് പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. കഴിഞ്ഞദിവസം തന്നെ പിന്തുണയ്ക്കുന്ന 164 എംഎല്‍എമാരുടെ ലിസ്റ്റ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. 242 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.


nitheesh kumar

Next TV

Related Stories
യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

Mar 29, 2024 02:19 PM

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

Mar 29, 2024 02:06 PM

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന്...

Read More >>
ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

Mar 29, 2024 10:48 AM

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന്...

Read More >>
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Mar 29, 2024 09:43 AM

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി

Mar 29, 2024 09:36 AM

നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ മാതൃകയായി

നഷ്ടപ്പെട്ട എടിഎം കാർഡും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി ബസ് കണ്ടക്ടർ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 07:15 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
Top Stories