---
title: "ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്റ്റില്‍"
english_title: "student arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60742/student-arrested"
published_at: "2022-08-10T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f35a5e547c6_vac.jpg"
keywords: []
---

# ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്റ്റില്‍

> **Lead Summary:** ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. സൗഹൃദം നടിച്ച് പതിനൊന്നോളം പെണ്‍കുട്ടികളെയാണ് 14 വയസുകാരന്‍ പീഡനത്തിനിരയാക്കിയത്. കണ്ണൂര്‍ നഗരത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 14 വയസുകാരനെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടി അപ്പോള്‍ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂര്‍ അസി. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടി അപ്പോള്‍ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

## Article Content

ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒമ്പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. സൗഹൃദം നടിച്ച് പതിനൊന്നോളം പെണ്‍കുട്ടികളെയാണ് 14 വയസുകാരന്‍ പീഡനത്തിനിരയാക്കിയത്. കണ്ണൂര്‍ നഗരത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 14 വയസുകാരനെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടി അപ്പോള്‍ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂര്‍ അസി. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടി അപ്പോള്‍ വയനാട് ജുവനൈല്‍ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60742/student-arrested)