---
title: "കണ്ണൂരിൽ 14 കാരിയെ സഹപാഠി മയക്ക്മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി"
english_title: "sexual harrassment against student"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60732/sexual-harrassment-against-student"
published_at: "2022-08-10T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f355b98d99b_vac.jpg"
keywords: []
---

# കണ്ണൂരിൽ 14 കാരിയെ സഹപാഠി മയക്ക്മരുന്ന് നൽകി ലൈംഗീകമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

> **Lead Summary:** **കണ്ണൂര്‍ :** സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. കണ്ണൂരില്‍ മയക്കുമരുന്ന് സംഘത്തിന്റെ വലയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയും കുടുംബവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ലഹരി സംഘത്തിന്റെ വലയില്‍പെട്ട സഹപാഠി തന്നെ ലഹരി നല്‍കി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. ഡിപ്രഷന്‍ മാറാന്‍ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നല്‍കിയതെന്നും പത്തിലധികം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിതയായ പെണ്‍കുട്ടി വെളിപ്പെടുത്തി.

## Article Content

**കണ്ണൂര്‍ :** സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അടക്കം ലഹരി മാഫിയ പിടിമുറുക്കുകയാണ്. കണ്ണൂരില്‍ മയക്കുമരുന്ന് സംഘത്തിന്റെ വലയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയും കുടുംബവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ലഹരി സംഘത്തിന്റെ വലയില്‍പെട്ട സഹപാഠി തന്നെ ലഹരി നല്‍കി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. ഡിപ്രഷന്‍ മാറാന്‍ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നല്‍കിയതെന്നും പത്തിലധികം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിതയായ പെണ്‍കുട്ടി വെളിപ്പെടുത്തി.

പ്രണയം നടിച്ച് താനുമായി അടുത്ത സഹപാഠി തന്നെ പലയിടങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും ലഹരി മരുന്ന് നല്‍കി നഗ്‌നവീഡിയോ പകര്‍ത്തിയെന്നും അതിജീവിത വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടാണ് വിദ്യാത്ഥികള്‍ക്കിടയില്‍ മയക്കു മരുന്ന് കൈമാറുന്നതെന്നും സംഭവത്തിന് പിന്നില്‍ മുതിര്‍ന്ന ആണ്‍കുട്ടികളും ഉണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ സഹപാഠിയായ പതിനാറുകാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60732/sexual-harrassment-against-student)