---
title: "പീഡനക്കേസ് പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അറസ്റ്റിൽ"
english_title: "kannur corporation counceller arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60699/kannur-corporation-counceller-arrested"
published_at: "2022-08-10T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f33628df850_news-card.jpg"
keywords: []
---

# പീഡനക്കേസ് പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അറസ്റ്റിൽ

> **Lead Summary:** പീഡനക്കേസ് പ്രതിയായ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൃഷ്ണകുമാറാണ് അറസ്റ്റിലായത്.സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇദ്ദേഹം.കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിലായിരുന്നു.വനിതാ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി ക‍ഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റുമായ പി വി കൃഷ്‌ണകുമാറിന്റെ ഹര്‍ജിയാണ്‌ ജില്ലാ സെഷന്‍സ്‌ കോടതി ജഡ്‌ജി ജോബിന്‍ ജോര്‍ജ്‌ തള്ളിയത്‌. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ അജിത്ത്‌കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു നടപടി. കോണ്‍ഗ്രസ്‌ നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസില്‍ ജൂലൈ 19നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത് .സംഘത്തിലെ മുന്‍ ജീവനക്കാരനായ കൃഷ്‌ണകുമാര്‍ യുവതിയെ കടന്നുപിടിച്ചെന്നും എതിര്‍ത്തപ്പോള്‍ ബലംപ്രയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ്‌ പരാതി. എടക്കാട്‌ പൊലീസ്‌ കേസെടുത്തതോടെ ഒളിവില്‍പോയ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു.

## Article Content

പീഡനക്കേസ് പ്രതിയായ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൃഷ്ണകുമാറാണ് അറസ്റ്റിലായത്.സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇദ്ദേഹം.കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിലായിരുന്നു.വനിതാ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി ക‍ഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റുമായ പി വി കൃഷ്‌ണകുമാറിന്റെ ഹര്‍ജിയാണ്‌ ജില്ലാ സെഷന്‍സ്‌ കോടതി ജഡ്‌ജി ജോബിന്‍ ജോര്‍ജ്‌ തള്ളിയത്‌. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ അജിത്ത്‌കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു നടപടി. കോണ്‍ഗ്രസ്‌ നിയന്ത്രണത്തിലുള്ള വനിതാ സഹകരണസംഘം ശാഖാ ഓഫീസില്‍ ജൂലൈ 19നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത് .സംഘത്തിലെ മുന്‍ ജീവനക്കാരനായ കൃഷ്‌ണകുമാര്‍ യുവതിയെ കടന്നുപിടിച്ചെന്നും എതിര്‍ത്തപ്പോള്‍ ബലംപ്രയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ്‌ പരാതി. എടക്കാട്‌ പൊലീസ്‌ കേസെടുത്തതോടെ ഒളിവില്‍പോയ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60699/kannur-corporation-counceller-arrested)