---
title: "ഹർ ഘർ തരംഗ; ദേശീയ പതാക നിർമ്മിച്ച് എൻ എസ് എസ് വളണ്ടിയർമാർ"
english_title: "har gar tharanga"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60629/har-gar-tharanga"
published_at: "2022-08-09T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f271ee89d4a_vac.jpg"
keywords: []
---

# ഹർ ഘർ തരംഗ; ദേശീയ പതാക നിർമ്മിച്ച് എൻ എസ് എസ് വളണ്ടിയർമാർ

> **Lead Summary:** **തളിപ്പറമ്പ:** സ്വാതന്ത്ര്യത്തിൻ്റെ എഴുത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദേശീയപതാക നിർമ്മാണമേറ്റെടുത്ത് മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ . ഹർ ഘർ തിരംഗ എന്ന പേരിൽ ആഗസ്റ്റ് 13 മുതൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്ത കുറ്റിക്കോൽ ദത്തു ഗ്രാമത്തിലെ വീടുകളിലേക്കും സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനുമുള്ള ദേശീയ പതാകകളുടെ നിർമ്മാണമാണ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ആരംഭിച്ചത്. 45 സെ.മീ. നീളവും 30 സെ.മീ വീതിയുമുള്ള ദേശീയ പതാകകളാണ് വളണ്ടിയർമാർ നിർമ്മിക്കുന്നത് .ദേശീയ പതാകക്ക് പുറമെ മൂവർണ്ണ ബാഡ്ജുകളും ഇവർ തയ്യാറാക്കി .വർക്ക് എജുക്കേഷൻ സ്റ്റേറ്റ് റിസോൾസ് പേർസൺ പി.വി. വർഷ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നല്കി.ആഗസ്റ്റ് 12 മുതൽ സ്വാതന്ത്ര്യാമൃതം 2022 എന്ന പേരിൽ വളണ്ടിയർമാർക്കായി സപ്തദിന സഹവാസ ക്യാമ്പും ക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിൽ റാലിയും മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിക്കും.

## Article Content

**തളിപ്പറമ്പ:** സ്വാതന്ത്ര്യത്തിൻ്റെ എഴുത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദേശീയപതാക നിർമ്മാണമേറ്റെടുത്ത് മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ . ഹർ ഘർ തിരംഗ എന്ന പേരിൽ ആഗസ്റ്റ് 13 മുതൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്ത കുറ്റിക്കോൽ ദത്തു ഗ്രാമത്തിലെ വീടുകളിലേക്കും സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനുമുള്ള ദേശീയ പതാകകളുടെ നിർമ്മാണമാണ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ആരംഭിച്ചത്. 45 സെ.മീ. നീളവും 30 സെ.മീ വീതിയുമുള്ള ദേശീയ പതാകകളാണ് വളണ്ടിയർമാർ നിർമ്മിക്കുന്നത് .ദേശീയ പതാകക്ക് പുറമെ മൂവർണ്ണ ബാഡ്ജുകളും ഇവർ തയ്യാറാക്കി .വർക്ക് എജുക്കേഷൻ സ്റ്റേറ്റ് റിസോൾസ് പേർസൺ പി.വി. വർഷ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്നമോൾ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നല്കി.ആഗസ്റ്റ് 12 മുതൽ സ്വാതന്ത്ര്യാമൃതം 2022 എന്ന പേരിൽ വളണ്ടിയർമാർക്കായി സപ്തദിന സഹവാസ ക്യാമ്പും ക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിൽ റാലിയും മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60629/har-gar-tharanga)