---
title: "തളിപ്പറമ്പിൽ ഇടപാടുകാരിൽ നിന്നും നിക്ഷേപത്തുക തട്ടിയെടുത്ത മൂന്ന് പേർക്കെതിരെ കേസ്"
english_title: "investment fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60597/investment-fraud"
published_at: "2022-08-09T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f247d4e0b72_,.jpg"
keywords: []
---

# തളിപ്പറമ്പിൽ ഇടപാടുകാരിൽ നിന്നും നിക്ഷേപത്തുക തട്ടിയെടുത്ത മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പില്‍ ഇടപാടുകാരില്‍ നിന്നും നിക്ഷേപതുക തട്ടിയെടുത്ത കലക്ഷന്‍ ഏജന്റുമാരടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കുറുമാത്തൂര്‍ ചൊറുക്കളയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്ന പന്നിയൂര്‍ പള്ളിവയല്‍ സ്വദേശിനി എം.എം.നീതു, ഭര്‍ത്താവ് ശ്രീരാജ്, കലക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്ന കെ.എം.ബിജു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കൃത്രിമ രേഖകളുണ്ടാക്കി ഇടപാടുകാരില്‍ നിന്നും നിക്ഷേപതുക തട്ടിയെടുത്തു എന്നാണ് പ്രതികള്‍ക്കെതിരായ പരാതി. 2019 നവമ്പര്‍ 21 മുതലുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പില്‍ ഇടപാടുകാരില്‍ നിന്നും നിക്ഷേപതുക തട്ടിയെടുത്ത കലക്ഷന്‍ ഏജന്റുമാരടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കുറുമാത്തൂര്‍ ചൊറുക്കളയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്ന പന്നിയൂര്‍ പള്ളിവയല്‍ സ്വദേശിനി എം.എം.നീതു, ഭര്‍ത്താവ് ശ്രീരാജ്, കലക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്ന കെ.എം.ബിജു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കൃത്രിമ രേഖകളുണ്ടാക്കി ഇടപാടുകാരില്‍ നിന്നും നിക്ഷേപതുക തട്ടിയെടുത്തു എന്നാണ് പ്രതികള്‍ക്കെതിരായ പരാതി. 2019 നവമ്പര്‍ 21 മുതലുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60597/investment-fraud)