---
title: "തളിപ്പറമ്പ് മർചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആഘോഷിച്ചു"
english_title: "thalipparamba merchants association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60595/thalipparamba-merchants-association"
published_at: "2022-08-09T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f245c4e334d_vac.jpg"
keywords: []
---

# തളിപ്പറമ്പ് മർചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആഘോഷിച്ചു

> **Lead Summary:** ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ചു തളിപറമ്പ മാർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തളിപറമ്പ വ്യാപാര ഭവനിൽ കാലത്തു യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്.റിയാസ് പതാക ഉയർത്തി കൊണ്ട് പരിപാടികൾ ആരംഭിച്ചു തളിപറമ്പ ഡി വൈ എസ് പി എം.പി.വിനോദ് കുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു.

## Article Content

ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ചു തളിപറമ്പ മാർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തളിപറമ്പ വ്യാപാര ഭവനിൽ കാലത്തു യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്.റിയാസ് പതാക ഉയർത്തി കൊണ്ട് പരിപാടികൾ ആരംഭിച്ചു തളിപറമ്പ ഡി വൈ എസ് പി എം.പി.വിനോദ് കുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു.

പഴയ കാല ഭാരവാഹികളായ കെ. വി.അബൂബക്കർഹാജി,യൂ.എം.മുഹമ്മദ്‌ കുഞ്ഞി ഹാജി, സി.മുഹമ്മദ്‌ കുഞ്ഞി ഹാജി,പ്രദീപ് കുമാർ,കെ. പി.അഷ്‌റഫ്‌,പി.സിദ്ദിഖ്, പി.വി.ലൂക്കോസ് , എസ്.ആലി കുഞ്ഞി ഹാജി,കെ.മൊയ്‌ദീൻ കുട്ടി,ടി.പ്രകാശൻ എന്നിവരെ ആദരിച്ചു തലിപ്പറമ്പ മുൻസിപ്പൽ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. നിസാർ,പ്രസ് ഫോറം പ്രസിഡന്റ്‌ ഐ.ദിവാകരൻ,മിറ ഗോൾഡ് എം.ഡി. ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിന് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു. വിശ്രമ ജീവിതം നയിക്കുന്ന മുൻ സെക്രട്ടറി പവിത്രനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ആദരിക്കുകയും ചികിത്സ സഹായ ധനം നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60595/thalipparamba-merchants-association)