---
title: "പഴയങ്ങാടി എസ്.ബി.ഐ ശാഖയിൽ മോഷണശ്രമം  "
english_title: "Attempted robbery at SBI branch, Pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6059/Attempted-robbbery-at-"
published_at: "2021-10-19T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616edb4322b2d_IMG-20211019-WA0383.jpg"
keywords: []
---

# പഴയങ്ങാടി എസ്.ബി.ഐ ശാഖയിൽ മോഷണശ്രമം  

> **Lead Summary:** പഴയങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാടായി കോഴി ബസാർ ശാഖയിൽ മോഷണശ്രമം. ഇന്നലെ രാത്രിയിലാണ് സംഭവം. ബാങ്കിന് പിറക് വശമുള്ള കോഴിക്കടയുടെ മുകളിലൂടെയാണ് ബാങ്ക് പ്രവർത്തിക്കുന്ന രണ്ടാം നിലയിൽ മോഷ്ടാവ് എത്തിയതെന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം.രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ശാഖയുടെ മുൻവശത്തേ വാതിലിന്റെ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത് ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. പഴയങ്ങാടി എസ്.ഐ.കെ.ഷാജുവും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. പയ്യന്നൂർ ഡിവൈഎസ്.പി,കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്കോഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.,കഴിഞ്ഞ ദിവസമാണ് ഇതിന് സമീപമുള്ള മൊട്ടാമ്പ്രത്തെ മാടായി സർവീസ്സ്സഹകരണ ബേങ്കിൻ്റെ ശാഖയിലും സമീപമു ള്ള മൂന്ന് കടകളിലും മേഷണ ശ്രമം നടന്നത് .

## Article Content

പഴയങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാടായി കോഴി ബസാർ ശാഖയിൽ മോഷണശ്രമം. ഇന്നലെ രാത്രിയിലാണ് സംഭവം. ബാങ്കിന് പിറക് വശമുള്ള കോഴിക്കടയുടെ മുകളിലൂടെയാണ് ബാങ്ക് പ്രവർത്തിക്കുന്ന രണ്ടാം നിലയിൽ മോഷ്ടാവ് എത്തിയതെന്നാണ് പോലിസിൻ്റെ പ്രാഥമിക നിഗമനം.രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ശാഖയുടെ മുൻവശത്തേ വാതിലിന്റെ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത് ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. പഴയങ്ങാടി എസ്.ഐ.കെ.ഷാജുവും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. പയ്യന്നൂർ ഡിവൈഎസ്.പി,കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്കോഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.,കഴിഞ്ഞ ദിവസമാണ് ഇതിന് സമീപമുള്ള മൊട്ടാമ്പ്രത്തെ മാടായി സർവീസ്സ്സഹകരണ ബേങ്കിൻ്റെ ശാഖയിലും സമീപമു ള്ള മൂന്ന് കടകളിലും മേഷണ ശ്രമം നടന്നത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6059/Attempted-robbbery-at-)