---
title: "ബസ് ബൈക്കിലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "bus accident iritty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60551/bus-accident-iritty"
published_at: "2022-08-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f21f1b78f28_download_(4).jpg"
keywords: []
---

# ബസ് ബൈക്കിലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി :** ബസ് ബൈക്കിന്‍്റെ പിന്നില്‍ ഇടിച്ച്‌ അപകടം. ഇന്ന് രാവിലെ പയഞ്ചേരിമുക്കിലാണ് സംഭവം. അപകടത്തില്‍ ഇരുചക്ര യാത്രികര്‍ക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ഇടിയുടെ ആഘാതത്തില്‍ ബൈക്കിനേയും കൊണ്ട് മീറ്ററുകളോളം ബസ് മുന്നോട്ട് നീങ്ങി. ബൈക്ക് യാത്രികര്‍ തെറിച്ചു വീണതിനാലാണ് ജീവഹാനി സംഭവിക്കാതിരുന്നത്. സംഭവമറിച്ച്‌ ഇരിട്ടി പോലീസ് സ്ഥലത്തെത്തി. അല്‍പനേരം ഈ റൂട്ടിലെ ഗതാഗതം സ്തംഭിച്ചു. അപകടത്തിന് ഇടയാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**ഇരിട്ടി :** ബസ് ബൈക്കിന്‍്റെ പിന്നില്‍ ഇടിച്ച്‌ അപകടം. ഇന്ന് രാവിലെ പയഞ്ചേരിമുക്കിലാണ് സംഭവം. അപകടത്തില്‍ ഇരുചക്ര യാത്രികര്‍ക്ക് പരിക്കേറ്റു. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ഇടിയുടെ ആഘാതത്തില്‍ ബൈക്കിനേയും കൊണ്ട് മീറ്ററുകളോളം ബസ് മുന്നോട്ട് നീങ്ങി. ബൈക്ക് യാത്രികര്‍ തെറിച്ചു വീണതിനാലാണ് ജീവഹാനി സംഭവിക്കാതിരുന്നത്. സംഭവമറിച്ച്‌ ഇരിട്ടി പോലീസ് സ്ഥലത്തെത്തി. അല്‍പനേരം ഈ റൂട്ടിലെ ഗതാഗതം സ്തംഭിച്ചു. അപകടത്തിന് ഇടയാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60551/bus-accident-iritty)