---
title: "സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ : തലശ്ശേരിയില്‍ പിടിയിലായവരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും"
english_title: "gold quetation case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60527/gold-quetation-case"
published_at: "2022-08-09T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f209ae0d120_,.jpg"
keywords: []
---

# സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ : തലശ്ശേരിയില്‍ പിടിയിലായവരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും

> **Lead Summary:** **കണ്ണൂര്‍ : **സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘമെന്ന സംശയത്തില്‍ തലശ്ശേരി ലോഡ്ജില്‍ നിന്നും പൊലീസ് പിടിയിലായ 14 പേരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും. രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതി പി.പി ഫൈസലാണ് പിടിയിലായത്. ഇതില്‍ ഒരു കേസില്‍ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന കൊടി സുനി രണ്ടാം പ്രതിയാണെന്നാണ് കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളും സംഘത്തിലുണ്ട്. ടി.പി കേസില്‍ പരോളില്‍ കഴിയുന്നവര്‍ ഈ സംഭവത്തിലും ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ വെന്നൂര്‍ സ്വദേശി ഹഫ്‌സല്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച സ്വര്‍ണ്ണം കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഒന്നരക്കിലോ സ്വര്‍ണ്ണവുമായുള്ള ബാഗുമായി ഒരാള്‍ നെടുമ്പാശ്ശേരി വഴി കടന്നുവെന്നായിരുന്നു കസ്റ്റംസിന് ലഭിച്ച വിവരം. പിന്നാലെയാണ് ഗള്‍ഫില്‍ നിന്നെത്തിയ തന്റെ മകനെ കാണാനില്ലെന്ന് തൃശ്ശൂര്‍ വെന്നുര്‍ സ്വദേശി ഉമ്മല്ലു നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വിമാനം ഇറങ്ങിയ ശേഷം മകന്‍ ഒരു തവണ വിളിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നുവെന്നുമായിരുന്നു പരാതി. ആളെ കാണാതായതിന് കേസെടുത്ത പൊലീസ് ഹഫ്‌സലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും തലശ്ശേരിയിലുണ്ടെന്ന് വ്യക്തമായി. നെടുമ്പാശ്ശേരിയില്‍ നിന്നെത്തിയ പൊലീസും തലശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഹഫ്‌സലിനെ ഒരുഹോട്ടലില്‍ നിന്നും കണ്ടെത്തി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 13 പേരെയും കസ്റ്റഡിയിലെടുത്തു. ഹഫ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കാരിയറാണെന്നാണ് വിവരം. വിദേശത്ത് നിന്നും എത്തിച്ച സ്വര്‍ണ്ണം കണ്ടെത്താനായിട്ടില്ല.

## Article Content

**കണ്ണൂര്‍ : **സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘമെന്ന സംശയത്തില്‍ തലശ്ശേരി ലോഡ്ജില്‍ നിന്നും പൊലീസ് പിടിയിലായ 14 പേരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും. രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതി പി.പി ഫൈസലാണ് പിടിയിലായത്. ഇതില്‍ ഒരു കേസില്‍ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന കൊടി സുനി രണ്ടാം പ്രതിയാണെന്നാണ് കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളും സംഘത്തിലുണ്ട്. ടി.പി കേസില്‍ പരോളില്‍ കഴിയുന്നവര്‍ ഈ സംഭവത്തിലും ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ വെന്നൂര്‍ സ്വദേശി ഹഫ്‌സല്‍ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച സ്വര്‍ണ്ണം കടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഒന്നരക്കിലോ സ്വര്‍ണ്ണവുമായുള്ള ബാഗുമായി ഒരാള്‍ നെടുമ്പാശ്ശേരി വഴി കടന്നുവെന്നായിരുന്നു കസ്റ്റംസിന് ലഭിച്ച വിവരം. പിന്നാലെയാണ് ഗള്‍ഫില്‍ നിന്നെത്തിയ തന്റെ മകനെ കാണാനില്ലെന്ന് തൃശ്ശൂര്‍ വെന്നുര്‍ സ്വദേശി ഉമ്മല്ലു നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. വിമാനം ഇറങ്ങിയ ശേഷം മകന്‍ ഒരു തവണ വിളിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നുവെന്നുമായിരുന്നു പരാതി. ആളെ കാണാതായതിന് കേസെടുത്ത പൊലീസ് ഹഫ്‌സലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും തലശ്ശേരിയിലുണ്ടെന്ന് വ്യക്തമായി. നെടുമ്പാശ്ശേരിയില്‍ നിന്നെത്തിയ പൊലീസും തലശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഹഫ്‌സലിനെ ഒരുഹോട്ടലില്‍ നിന്നും കണ്ടെത്തി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 13 പേരെയും കസ്റ്റഡിയിലെടുത്തു. ഹഫ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കാരിയറാണെന്നാണ് വിവരം. വിദേശത്ത് നിന്നും എത്തിച്ച സ്വര്‍ണ്ണം കണ്ടെത്താനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60527/gold-quetation-case)