---
title: "ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ അന്തരിച്ചു"
english_title: "berlin-kunjananthan-nair-passes-away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60400/berlin-kunjananthan-nair-passes-away"
published_at: "2022-08-08T18:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f10dcf2fde6_916475-berlin-kunjananthan-nair.jpg"
keywords: []
---

# ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പി. കൃഷ്ണപിള്ള, ഏ.കെ. ഗോപാലന്‍ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.

## Article Content

കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പി. കൃഷ്ണപിള്ള, ഏ.കെ. ഗോപാലന്‍ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാര്‍ട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തന്‍ നിര്‍വ്വഹിച്ചിരുന്നത്.

അടുത്ത കുറെ വര്‍ഷങ്ങളായി സി.പി.എമ്മിലെ തെറ്റായ നയങ്ങളെ എതിര്‍ത്തതിനാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനു കാരണമായി. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് വിഎസ്. അച്യുതാനന്ദന്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിക്കകത്ത് ഏറെ വിവാദങ്ങള്‍ക്കു കാരണമായി. ദീര്‍ഘകാലം ജര്‍മ്മനിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി.

പക്ഷേ 2005 മാര്‍ച്ച് മൂന്നിനു അദ്ദേഹത്തിന്റെ പാര്‍ട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും എതിര്‍പ്പ് വകവെക്കാതെ മേല്‍കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60400/berlin-kunjananthan-nair-passes-away)