---
title: "സ്ത്രീധന പീഡനം; മൂന്ന് പേർക്കെതിരേ കേസ്"
english_title: "dowry violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60341/dowry-violance"
published_at: "2022-08-08T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0cda41d6ef_download.jpg"
keywords: []
---

# സ്ത്രീധന പീഡനം; മൂന്ന് പേർക്കെതിരേ കേസ്

> **Lead Summary:** **മയ്യിൽ: **കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുന്നതായുള്ള പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസ്. നാറാത്ത് സ്വദേശിയായ ഭർത്താവിനും സഹോദരനും അമ്മയ്ക്കുമെതിരേയാണ് മയ്യിൽ പോലീസ് കേസെടുത്തത്. 32 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് യുവതിയുടെ പരാതി.

## Article Content

**മയ്യിൽ: **കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുന്നതായുള്ള പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ കേസ്. നാറാത്ത് സ്വദേശിയായ ഭർത്താവിനും സഹോദരനും അമ്മയ്ക്കുമെതിരേയാണ് മയ്യിൽ പോലീസ് കേസെടുത്തത്. 32 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് യുവതിയുടെ പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60341/dowry-violance)