---
title: "അറിവരങ്ങിന്റെ എണ്ണൂറാം ദിന പുരസ്‌കാരം ടി. സി അബ്ദുൽ ഖാദറിന്"
english_title: "arivarangu award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60283/arivarangu-award"
published_at: "2022-08-08T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0a36da931d_news-card.jpg"
keywords: []
---

# അറിവരങ്ങിന്റെ എണ്ണൂറാം ദിന പുരസ്‌കാരം ടി. സി അബ്ദുൽ ഖാദറിന്

> **Lead Summary:** **തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്റെ എണ്ണൂറാം ദിന പുരസ്കാരത്തിന് ടി. സി അബ്ദുൽ ഖാദർ അര്‍ഹനായി. പരിയാരം പഞ്ചായത്തിലെ മത സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം. തിരുവട്ടൂർ സ്വദേശിയായ ടി.സി ജമാ അത്ത് കമ്മിറ്റി ഉപദേശക സമിതി ചെയർമാനാണ്. അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ആഗസ്ത് അവസാന വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു

## Article Content

**തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്റെ എണ്ണൂറാം ദിന പുരസ്കാരത്തിന് ടി. സി അബ്ദുൽ ഖാദർ അര്‍ഹനായി. പരിയാരം പഞ്ചായത്തിലെ മത സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം. തിരുവട്ടൂർ സ്വദേശിയായ ടി.സി ജമാ അത്ത് കമ്മിറ്റി ഉപദേശക സമിതി ചെയർമാനാണ്. അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ആഗസ്ത് അവസാന വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60283/arivarangu-award)