---
title: "തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "excise raid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60280/excise-raid"
published_at: "2022-08-08T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0a1741fb8b_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. താഴെ ചൊറുക്കളയിലെ ദയരോത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് റാസി നെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.കെ.രാജീവൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ താഴെചൊർക്കളയിൽ നിന്നും മുയ്യം ഭാഗത്തേക്ക് പോകുന്ന റോഡിൽ ജംഗ്ഷനിൽ വെച്ച് 440 മില്ലിഗ്രാം എം.ഡി എം.എ.യുമായി KL 13 AT6774 യമഹ റേസർ ഡിസ്ക് ബൈക്കിൽ കടത്തികൊണ്ടു വരുന്നതിനിടയിലാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാളുടെ പേരിൽ NDPS കേസ് എടുത്തു സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എ.പി.ഇബ്രാഹിം ഖലീൽ, പി.പി.രജിരാഗ് , എക്സൈസ് ഡ്രൈവർ സി.വി.അനിൽ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്: **എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. താഴെ ചൊറുക്കളയിലെ ദയരോത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് റാസി നെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.കെ.രാജീവൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ താഴെചൊർക്കളയിൽ നിന്നും മുയ്യം ഭാഗത്തേക്ക് പോകുന്ന റോഡിൽ ജംഗ്ഷനിൽ വെച്ച് 440 മില്ലിഗ്രാം എം.ഡി എം.എ.യുമായി KL 13 AT6774 യമഹ റേസർ ഡിസ്ക് ബൈക്കിൽ കടത്തികൊണ്ടു വരുന്നതിനിടയിലാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാളുടെ പേരിൽ NDPS കേസ് എടുത്തു സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എ.പി.ഇബ്രാഹിം ഖലീൽ, പി.പി.രജിരാഗ് , എക്സൈസ് ഡ്രൈവർ സി.വി.അനിൽ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60280/excise-raid)