---
title: "പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "blood donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60254/blood-donation-camp"
published_at: "2022-08-08T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f08c0888e30_vac.jpg"
keywords: []
---

# പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് മാടായി കോ ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ലയൺസ് ക്ലബ്‌ പിലാത്തറ എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. . ക്യാമ്പിൽ 7 വനിതകൾ ഉൾപ്പെടെ 22 പേർ രക്‌തദാനം നടത്തി. ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ടി.വി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.രക്തദാതാക്കൾക്ക് പിലാത്തറ ലയൺസ് ക്ലബ്ബ് സർട്ടിഫിക്കറ്റ് നൽകി.ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് അജീഷ് തടിക്കടവ്, ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി എന്നിവർ മാടായി കോളേജ് എൻ എസ് എസ് യൂണിറ്റിനുള്ള സ്നേഹോപഹാരം നൽകി. NSS യൂണിറ്റ് പ്രോഗ്രാം ഓഫീസറും ബിഡികെ പയ്യന്നൂർ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് വൈസ് പ്രസിഡന്റുമായ ഡോ.രമ്യ മഹേഷ്, എയ്ഞ്ചൽസ് വിംഗ് ജില്ലാ കമ്മിറ്റി അംഗം രമ്യ പ്രമോദ്, താലൂക്ക് രക്ഷാധികാരി ഉണ്ണി പുത്തൂർ, പ്രസിഡന്റ് ഫസലു റഹ്മാൻ , കാമ്പസ് വിംഗ് പ്രസിഡന്റ് അബ്സർ എന്നിവർ നേതൃത്വം നൽകി. ലയൺസ് ക്ലബ് അംഗങ്ങളായ സിദ്ധാർത്ഥൻ വണ്ണാരത്ത്, ഇ.രാമചന്ദ്രൻ എം.എസ്. നാരയണൻ, സജീവ് എന്നിവർ പങ്കെടുത്തു.

## Article Content

എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് മാടായി കോ ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ലയൺസ് ക്ലബ്‌ പിലാത്തറ എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. . ക്യാമ്പിൽ 7 വനിതകൾ ഉൾപ്പെടെ 22 പേർ രക്‌തദാനം നടത്തി. ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ടി.വി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.രക്തദാതാക്കൾക്ക് പിലാത്തറ ലയൺസ് ക്ലബ്ബ് സർട്ടിഫിക്കറ്റ് നൽകി.ബി ഡി കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് അജീഷ് തടിക്കടവ്, ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി എന്നിവർ മാടായി കോളേജ് എൻ എസ് എസ് യൂണിറ്റിനുള്ള സ്നേഹോപഹാരം നൽകി. NSS യൂണിറ്റ് പ്രോഗ്രാം ഓഫീസറും ബിഡികെ പയ്യന്നൂർ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് വൈസ് പ്രസിഡന്റുമായ ഡോ.രമ്യ മഹേഷ്, എയ്ഞ്ചൽസ് വിംഗ് ജില്ലാ കമ്മിറ്റി അംഗം രമ്യ പ്രമോദ്, താലൂക്ക് രക്ഷാധികാരി ഉണ്ണി പുത്തൂർ, പ്രസിഡന്റ് ഫസലു റഹ്മാൻ , കാമ്പസ് വിംഗ് പ്രസിഡന്റ് അബ്സർ എന്നിവർ നേതൃത്വം നൽകി. ലയൺസ് ക്ലബ് അംഗങ്ങളായ സിദ്ധാർത്ഥൻ വണ്ണാരത്ത്, ഇ.രാമചന്ദ്രൻ എം.എസ്. നാരയണൻ, സജീവ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60254/blood-donation-camp)