---
title: "വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി, ഏഴോം സ്വദേശിക്കെതിരെ കേസ് "
english_title: "Complaint that a young woman was molested after promising marriage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6017/complaint-that-a-young-woman-was-molested-after-promising-marriage"
published_at: "2021-10-19T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ea78b524eb_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി, ഏഴോം സ്വദേശിക്കെതിരെ കേസ് 

> **Lead Summary:** **പരിയാരം .**വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പരാതിയിൽ യുവാവിനെതിരെ ബലാൽസംഗത്തിന് പോലീസ് കേസെടുത്തു.

## Article Content

**പരിയാരം .**വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പരാതിയിൽ യുവാവിനെതിരെ ബലാൽസംഗത്തിന് പോലീസ് കേസെടുത്തു.

ഏഴോം സ്വദേശി അലിക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്ത് .

ഇക്കഴിഞ്ഞ ഫെബ്രവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് ചെറുവത്തൂർ പടന്ന സ്വദേശിനിയായ വിവാഹബന്ധം വേർപ്പെടുത്തിയ 29 കാരിയെ വിവാഹ വാഗ്ദാനം നൽകി പരിയാരത്തെ ലോഡ്ജിലും കോരൻപീടികയിലെ വാടക മുറിയിലും കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ യുവതി ചന്തേര പോലീസിൽ പരാതി നൽകി. കേസെടുത്ത ചന്തേര പോലീസ് സംഭവം നടന്ന ത് പരിയാരം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പരിയാരത്തേക്ക് കൈമാറി.പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിനാണ് അന്വേഷണ ചുമതല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6017/complaint-that-a-young-woman-was-molested-after-promising-marriage)