---
title: "ഓണം സ്പെഷ്യൽ ഡ്രൈവ്: 25 കുപ്പി മദ്യവുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "onam special drive"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60157/onam-special-drive"
published_at: "2022-08-07T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efaa4a20e38_vac.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവ്: 25 കുപ്പി മദ്യവുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷ്‌റഫ് എം.വി യും പാർട്ടിയും പയ്യന്നൂർ - പെരുമ്പ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 25 കുപ്പി മദ്യവും (12.5 ലിറ്റർ) ഒരു ബൈക്കും സഹിതം 3 യുവാക്കൾകെതിരെ അബ്കാരി കേസെടുത്തു. നിരന്തരമായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ് നടന്നത്. കാസർകോഡ് സ്വദേശികളായ സുരേശൻ , മധു , വിനോദ് എന്നിവരാണ് പിടിയിലായത് . പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ .വിനേഷ് ടി.വി, ശരത്ത് കെ , വിനീത് പി ആർ എന്നിവരും ഉണ്ടായിരുന്നു.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷ്‌റഫ് എം.വി യും പാർട്ടിയും പയ്യന്നൂർ - പെരുമ്പ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 25 കുപ്പി മദ്യവും (12.5 ലിറ്റർ) ഒരു ബൈക്കും സഹിതം 3 യുവാക്കൾകെതിരെ അബ്കാരി കേസെടുത്തു. നിരന്തരമായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ് നടന്നത്. കാസർകോഡ് സ്വദേശികളായ സുരേശൻ , മധു , വിനോദ് എന്നിവരാണ് പിടിയിലായത് . പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ .വിനേഷ് ടി.വി, ശരത്ത് കെ , വിനീത് പി ആർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60157/onam-special-drive)