---
title: "എം ഡി എം എയും കഞ്ചാവുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "mdma and ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60130/mdma-and-ganja"
published_at: "2022-08-07T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef85316a9ee_Untitled-2_web.jpg"
keywords: []
---

# എം ഡി എം എയും കഞ്ചാവുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും ചേര്‍ന്ന് മുയ്യം ചൊര്‍ക്കള റോഡില്‍ നരിമട എന്ന സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി രണ്ട് പേരെ പിടികൂടി. കുറുമാത്തൂര്‍ മുണ്ടേരി സ്വദേശികളായ പൊന്‍മനേരി വീട്ടില്‍ നാരായണന്റെ മകന്‍ സി.പി.ഉദയകുമാര്‍, വലിയവീട്ടില്‍ രഘുനാഥിന്റെ മകന്‍ ആര്‍.വിശാഖ് എന്നിവരാണ് കെ എൽ 59എൻ 4230 ഹോണ്ട ഡിയോ വണ്ടിയിൽ ലഹരി കടത്തവെ പിടിയിലായത്. രണ്ടുപേര്‍ക്കുമെതിരെ എന്‍.ഡി.പി.എസ്.കേസെടുത്തു. പ്രിവന്റിവ് ഓഫിസര്‍മാരായ എ.അസീസ്, രാജീവന്‍ പച്ചക്കൂട്ടത്തില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.യേശുദാസ്, ഉല്ലാസ് ജോസ്, പി.പി.രജിരാഗ് ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്: **ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും ചേര്‍ന്ന് മുയ്യം ചൊര്‍ക്കള റോഡില്‍ നരിമട എന്ന സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി രണ്ട് പേരെ പിടികൂടി. കുറുമാത്തൂര്‍ മുണ്ടേരി സ്വദേശികളായ പൊന്‍മനേരി വീട്ടില്‍ നാരായണന്റെ മകന്‍ സി.പി.ഉദയകുമാര്‍, വലിയവീട്ടില്‍ രഘുനാഥിന്റെ മകന്‍ ആര്‍.വിശാഖ് എന്നിവരാണ് കെ എൽ 59എൻ 4230 ഹോണ്ട ഡിയോ വണ്ടിയിൽ ലഹരി കടത്തവെ പിടിയിലായത്. രണ്ടുപേര്‍ക്കുമെതിരെ എന്‍.ഡി.പി.എസ്.കേസെടുത്തു. പ്രിവന്റിവ് ഓഫിസര്‍മാരായ എ.അസീസ്, രാജീവന്‍ പച്ചക്കൂട്ടത്തില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.യേശുദാസ്, ഉല്ലാസ് ജോസ്, പി.പി.രജിരാഗ് ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60130/mdma-and-ganja)