---
title: "‘ജോലി കിട്ടിയില്ല’;കണ്ണൂർ സിറ്റി സെന്റർ കെട്ടിടത്തിന്റെ മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി"
english_title: "suiside threat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60079/suiside-threat"
published_at: "2022-08-07T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef572cb54a6_vac.jpg"
keywords: []
---

# ‘ജോലി കിട്ടിയില്ല’;കണ്ണൂർ സിറ്റി സെന്റർ കെട്ടിടത്തിന്റെ മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

> **Lead Summary:** കണ്ണൂർ സിറ്റി സെന്റർ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇടുക്കി അടിമാലി സ്വദേശി അരുണാണ് ഏഴുനില കെട്ടിടത്തിന്റെ മുകളിൽ കയറി ഭീഷണി മുഴക്കിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.ജോലി അന്വേഷിച്ചാണ് അരുൺ കണ്ണൂരിലെത്തിയതെന്നും ജോലി കിട്ടാത്തതിന്റെ വിഷമത്തിലാണ് ഇയാൾ കെട്ടിടത്തിന്റെ മുകളിൽ കയറിയതെന്നും പോലീസ് പറഞ്ഞു. യുവാക്കളും അഗ്നിരക്ഷാസേനയും ചേർന്നാണ് ഇയാളെ പിറകിലൂടെ ചെന്ന് കീഴ്‍പ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ പി ഷനിത്ത്, അസി. സ്റ്റേഷൻ ഓഫിസർമാരായ ഇ ഉണ്ണികൃഷ്ണൻ, എം രാജീവൻ എന്നിവരടങ്ങിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

## Article Content

കണ്ണൂർ സിറ്റി സെന്റർ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇടുക്കി അടിമാലി സ്വദേശി അരുണാണ് ഏഴുനില കെട്ടിടത്തിന്റെ മുകളിൽ കയറി ഭീഷണി മുഴക്കിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.ജോലി അന്വേഷിച്ചാണ് അരുൺ കണ്ണൂരിലെത്തിയതെന്നും ജോലി കിട്ടാത്തതിന്റെ വിഷമത്തിലാണ് ഇയാൾ കെട്ടിടത്തിന്റെ മുകളിൽ കയറിയതെന്നും പോലീസ് പറഞ്ഞു. യുവാക്കളും അഗ്നിരക്ഷാസേനയും ചേർന്നാണ് ഇയാളെ പിറകിലൂടെ ചെന്ന് കീഴ്‍പ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ പി ഷനിത്ത്, അസി. സ്റ്റേഷൻ ഓഫിസർമാരായ ഇ ഉണ്ണികൃഷ്ണൻ, എം രാജീവൻ എന്നിവരടങ്ങിയ അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60079/suiside-threat)