---
title: "അപകടത്തിൽപ്പെട്ട കാറിൽനിന്ന് 90 കുപ്പി മാഹി മദ്യം പിടികൂടി"
english_title: "mahi liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60078/mahi-liquer"
published_at: "2022-08-07T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef563c94ff3_news-card.jpg"
keywords: []
---

# അപകടത്തിൽപ്പെട്ട കാറിൽനിന്ന് 90 കുപ്പി മാഹി മദ്യം പിടികൂടി

> **Lead Summary:** **കണ്ണപുരം: **കണ്ണപുരം യോഗശാല ക്കു സമീപം അപകടത്തിൽപ്പെട്ട കാറിൽനിന്ന് 90 കുപ്പി മാഹി മദ്യം പിടികൂടി. ഇന്നലെ രാത്രി ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലക്ക് സമീപംവെച്ചാണ് അമിതവേഗത്തില്‍ ഓടിച്ച കെ.എല്‍-11 എക്യു-5513 എന്ന മഹീന്ദ്ര ക്സൈലോ കാറിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഈ കാറോടിച്ചിരുന്നവര്‍ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു. കണ്ണപുരം എസ്.ഐ സി.ജി സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ക്രെയിനുപയോഗിച്ച് കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് മെന്‍സ് ചോയസ് എന്ന ബ്രാന്റിലുള്ള 5 കെയിസ്-(90 കുപ്പി) മദ്യം കണ്ടെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് ആര്‍.സി.ഉടമസ്ഥനെങ്കിലും മനു എന്നയാളാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

## Article Content

**കണ്ണപുരം: **കണ്ണപുരം യോഗശാല ക്കു സമീപം അപകടത്തിൽപ്പെട്ട കാറിൽനിന്ന് 90 കുപ്പി മാഹി മദ്യം പിടികൂടി. ഇന്നലെ രാത്രി ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലക്ക് സമീപംവെച്ചാണ് അമിതവേഗത്തില്‍ ഓടിച്ച കെ.എല്‍-11 എക്യു-5513 എന്ന മഹീന്ദ്ര ക്സൈലോ കാറിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഈ കാറോടിച്ചിരുന്നവര്‍ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു. കണ്ണപുരം എസ്.ഐ സി.ജി സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ക്രെയിനുപയോഗിച്ച് കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് മെന്‍സ് ചോയസ് എന്ന ബ്രാന്റിലുള്ള 5 കെയിസ്-(90 കുപ്പി) മദ്യം കണ്ടെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് ആര്‍.സി.ഉടമസ്ഥനെങ്കിലും മനു എന്നയാളാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60078/mahi-liquer)