---
title: "കാർബൺ ന്യൂട്രൽ ആകാനുള്ള തയ്യാറെടുപ്പിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്"
english_title: "carbon nuteral gramapanchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60052/carbon-nuteral-gramapanchayath"
published_at: "2022-08-07T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef3956e2b0b_vac.jpg"
keywords: []
---

# കാർബൺ ന്യൂട്രൽ ആകാനുള്ള തയ്യാറെടുപ്പിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** കാർബൺ ന്യൂട്രൽ ആകാനുള്ള തയ്യാറെടുപ്പിലാണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്. ആഗോള താപനം പ്രത്യക്ഷത്തിൽ തന്നെ ലോകത്തെ കാലാവസ്ഥ മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു മാതൃകാ സമൂഹം, പ്രകൃതിക്ക് ഏറ്റവും കുറവ് ആഘാതം ഉണ്ടാക്കുന്ന സമൂഹം എന്ന സങ്കൽപ്പമാണ് കാർബൺ ന്യൂട്രൽ സമൂഹം. 2022 ൻ്റെ ആരംഭത്തിൽ ഗ്ലസ്കോ യിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി ആഗോള സമൂഹത്തോട് പറഞ്ഞത് 2070 ആകുമ്പോഴേക്കും ഇന്ത്യയെ കാർബൺ ന്യൂട്രൽ ആക്കും എന്നാണ്. കേരളം 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രൽ ആക്കും എന്ന് നമ്മുടെ ബഹു മുഖ്യമന്ത്രിയും പറയുകയും ചെയ്തിട്ടുണ്ട് കേരളത്തിൽ പല പഞ്ചായത്തുകളും കാർബൺ ന്യൂട്രൽ എന്ന കാഴ്ചപ്പാടോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് അത്തരത്തിൽ ഉള്ള ശ്രമത്തിൽ ആണ് ഇപ്പൊൾ. അന്തരീക്ഷത്തിലേക്ക് പുറത്ത് വിടുന്ന ഹരിതഗൃഹ വാതകങ്ങൾ ആണ് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാരണം എന്നത് ശാസ്ത്രലോകം അംഗീകരിച്ച് കഴിഞ്ഞ വസ്തുതയാണ്. നാം പുറത്ത് വിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവാണ് കാർബൺ കാൽപ്പാട്. പുറത്ത് വിടുന്ന ഹരിതഗൃഹ വാതകങ്ങളടെ അളവിന് തുല്യമായി അവ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് എത്തിക്കുന്നു എങ്കിൽ ആ അവസ്ഥയ്ക്കാണ് കാർബൺ ന്യൂട്രൽ എന്ന് പറയുന്നത്. കാർബൺ ന്യൂട്രൽ എന്ന ആശയത്തെ ശാസ്ത്രീയമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൻ്റെ ആദ്യ പടിയായി ഇപ്പോൾ എത്ര കാർബൺ കാൽപാട് ഉണ്ട് എന്ന് കണക്കാക്കേണ്ടത് ഉണ്ട്. അതിനായി കാർബൺ ന്യൂട്രൽ പദ്ധതികൾ മുമ്പും നടത്തിയിട്ടുള്ള കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് സാങ്കേതിക സഹായവുമായി മുന്നോട്ട് വന്നു. ഇതിനായുള്ള ധാരണാപത്രം കുറുമാത്തൂർ ഗ്രാമപഞ്ചായത്തും കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജും തമ്മിൽ ഒപ്പുവെച്ചു പഞ്ചായത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി പി ദിവ്യ കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ വി ഒ രജിനി ക്ക് കൈമാറി പ്രവർത്തനോ ൽഘാടനo നടത്തുകയും ചെയ്തു ചടങ്ങിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി.എം. സീന അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ച് ഡോ വി ഒ രജനി വിശദീകരിച്ചു. ചടങ്ങിൽ ആശംസകളർപ്പിച്ച് കൊണ്ട് ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ , വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ടീച്ചർ എന്നിവർ സംസാരിച്ചു പ്രൊഫ സുകേഷ്, പ്രൊഫ മനു പി രാജ് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി എൻ.റീജ, പി.കെ കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു

## Article Content

കാർബൺ ന്യൂട്രൽ ആകാനുള്ള തയ്യാറെടുപ്പിലാണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്. ആഗോള താപനം പ്രത്യക്ഷത്തിൽ തന്നെ ലോകത്തെ കാലാവസ്ഥ മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു മാതൃകാ സമൂഹം, പ്രകൃതിക്ക് ഏറ്റവും കുറവ് ആഘാതം ഉണ്ടാക്കുന്ന സമൂഹം എന്ന സങ്കൽപ്പമാണ് കാർബൺ ന്യൂട്രൽ സമൂഹം. 2022 ൻ്റെ ആരംഭത്തിൽ ഗ്ലസ്കോ യിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി ആഗോള സമൂഹത്തോട് പറഞ്ഞത് 2070 ആകുമ്പോഴേക്കും ഇന്ത്യയെ കാർബൺ ന്യൂട്രൽ ആക്കും എന്നാണ്. കേരളം 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രൽ ആക്കും എന്ന് നമ്മുടെ ബഹു മുഖ്യമന്ത്രിയും പറയുകയും ചെയ്തിട്ടുണ്ട് കേരളത്തിൽ പല പഞ്ചായത്തുകളും കാർബൺ ന്യൂട്രൽ എന്ന കാഴ്ചപ്പാടോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് അത്തരത്തിൽ ഉള്ള ശ്രമത്തിൽ ആണ് ഇപ്പൊൾ. അന്തരീക്ഷത്തിലേക്ക് പുറത്ത് വിടുന്ന ഹരിതഗൃഹ വാതകങ്ങൾ ആണ് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാരണം എന്നത് ശാസ്ത്രലോകം അംഗീകരിച്ച് കഴിഞ്ഞ വസ്തുതയാണ്. നാം പുറത്ത് വിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവാണ് കാർബൺ കാൽപ്പാട്. പുറത്ത് വിടുന്ന ഹരിതഗൃഹ വാതകങ്ങളടെ അളവിന് തുല്യമായി അവ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് എത്തിക്കുന്നു എങ്കിൽ ആ അവസ്ഥയ്ക്കാണ് കാർബൺ ന്യൂട്രൽ എന്ന് പറയുന്നത്. കാർബൺ ന്യൂട്രൽ എന്ന ആശയത്തെ ശാസ്ത്രീയമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൻ്റെ ആദ്യ പടിയായി ഇപ്പോൾ എത്ര കാർബൺ കാൽപാട് ഉണ്ട് എന്ന് കണക്കാക്കേണ്ടത് ഉണ്ട്. അതിനായി കാർബൺ ന്യൂട്രൽ പദ്ധതികൾ മുമ്പും നടത്തിയിട്ടുള്ള കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് സാങ്കേതിക സഹായവുമായി മുന്നോട്ട് വന്നു. ഇതിനായുള്ള ധാരണാപത്രം കുറുമാത്തൂർ ഗ്രാമപഞ്ചായത്തും കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജും തമ്മിൽ ഒപ്പുവെച്ചു പഞ്ചായത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി പി ദിവ്യ കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ വി ഒ രജിനി ക്ക് കൈമാറി പ്രവർത്തനോ ൽഘാടനo നടത്തുകയും ചെയ്തു ചടങ്ങിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി.എം. സീന അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ച് ഡോ വി ഒ രജനി വിശദീകരിച്ചു. ചടങ്ങിൽ ആശംസകളർപ്പിച്ച് കൊണ്ട് ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ , വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ടീച്ചർ എന്നിവർ സംസാരിച്ചു പ്രൊഫ സുകേഷ്, പ്രൊഫ മനു പി രാജ് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി എൻ.റീജ, പി.കെ കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60052/carbon-nuteral-gramapanchayath)