---
title: "കനത്ത മൂടല്‍മഞ്ഞ്  കാരണം  കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നെടുമ്പാശേരിയില്‍ ഇറക്കി "
english_title: "Heavy fog: Flights diverted at Karipur and landed at Nedumbassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6005/heavy-fog-flights-diverted-at-karipur-and-landed-at-nedumbassery"
published_at: "2021-10-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e9e1525a7c_news-card.jpg"
keywords: []
---

# കനത്ത മൂടല്‍മഞ്ഞ്  കാരണം  കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നെടുമ്പാശേരിയില്‍ ഇറക്കി 

> **Lead Summary:** **നെടുമ്പാശേരി: **കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി.

## Article Content

**നെടുമ്പാശേരി: **കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി.

ദുബൈ-കോഴിക്കോട്, അബുദാബി- കോഴിക്കോട്, ദുബൈ- കണ്ണൂര്‍, ഷാര്‍ജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നാണ് കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. പുലര്‍ച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
3:30 ന് ഷാര്‍ജ യില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. 4:55 ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, 6:35 ന് എത്തേണ്ട ഫ്‌ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്.

മൂടല്‍മഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6005/heavy-fog-flights-diverted-at-karipur-and-landed-at-nedumbassery)