---
title: "മാല പൊട്ടിക്കൽ കേസ് പ്രതിയായ കുറ്റിക്കോൽ സ്വദേശിക്കെതിരെ തളിപ്പറമ്പിലും പരാതി"
english_title: "case against shabeer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60049/case-against-shabeer"
published_at: "2022-08-07T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef36402c62b_news-card.jpg"
keywords: []
---

# മാല പൊട്ടിക്കൽ കേസ് പ്രതിയായ കുറ്റിക്കോൽ സ്വദേശിക്കെതിരെ തളിപ്പറമ്പിലും പരാതി

> **Lead Summary:** സ്ത്രീയുമായി പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ആറര പവന്റെ സ്വർണമാല കൈക്കലാക്കിയ തളിപ്പറമ്പ് സ്വദേശിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾക്കെതിരെ വീണ്ടും പരാതി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലും ഇപ്പോൾ ഇയാൾക്കെതിരെ പരാതി രെജിസ്റ്റർ ചെയ്തിരിക്കുകയാണ്. തളിപ്പറമ്പ് കുറ്റിക്കോലിലെ ബാപ്പന്റെകത്ത് ഹൗസിൽ ഷബീറിനെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

സ്ത്രീയുമായി പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ആറര പവന്റെ സ്വർണമാല കൈക്കലാക്കിയ തളിപ്പറമ്പ് സ്വദേശിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾക്കെതിരെ വീണ്ടും പരാതി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലും ഇപ്പോൾ ഇയാൾക്കെതിരെ പരാതി രെജിസ്റ്റർ ചെയ്തിരിക്കുകയാണ്. തളിപ്പറമ്പ് കുറ്റിക്കോലിലെ ബാപ്പന്റെകത്ത് ഹൗസിൽ ഷബീറിനെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷബീറി നെതിരെ പെരിന്തൽമണ്ണ വലമ്പൂർ സ്വദേശി കാരാട്ട് തൊടി സെയ്ദാലിയുടെ മകൻ നാസർ (50) ആണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സൗദിയിൽ ടയർ പഞ്ചർ അടക്കൽ ജോലിയായിരുന്ന നാസർ അവിടെ വച്ചാണ് ഷബീറിനെ പരിചയപ്പെട്ടത്. നാസർ തന്റെ മകളുടെ വിവാഹത്തിനു വേണ്ടി സ്ഥലംവിറ്റിരുന്നു. ഇക്കാര്യം അറിഞ്ഞ ഷബീർ തന്റെ വിവാഹം ഉടൻ നടക്കുമെന്നും നിങ്ങളുടെ മകളുടെ വിവാഹത്തിന് ഇനിയും മാസങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് പല തവണകളിലായി എട്ടു ലക്ഷം രൂപ വായ്പയായി വാങ്ങി, പിന്നീട് പണം നൽകാതെ ഗൾഫിൽ നിന്നും മുങ്ങി, നാസർ പരാതി നൽകിയതോടെ ഇയാൾ 8 ലക്ഷം രൂപയ്ക്ക് ചെക്ക് നൽകി ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ തിരിച്ചുവരികയായിരുന്നു. ഇതിനെതുടർന്നാണ് ഇയാൾക്കെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

വഞ്ചന കുറ്റത്തിന് പരാതി രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ 20നാണ് ഇയാൾ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലാകുന്നത്. നിലവിൽ ഇയാൾക്കെതിരെ കണ്ണൂർ സ്റ്റേഷനിൽ രണ്ട് കേസുകൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60049/case-against-shabeer)