---
title: "നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "kaappa arrest mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60047/kaappa-arrest-mayyil"
published_at: "2022-08-07T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef3543ea532_news-card.jpg"
keywords: []
---

# നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **മയ്യില്‍:** നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പാവന്നൂര്‍മൊട്ടയിലെ കനിയാന്‍ കുന്നുമ്മല്‍ കെ.കെ ആഷിഖിനെയാണ് ഇന്ന് മയ്യില്‍ പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ 6 ഓളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ പ്രതി അന്ന് മുതല്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇയാള്‍ക്കെതിരെ പ്രൊക്ലമേഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.ഇന്ന് പ്രതി കണ്ണൂരില്‍ എത്തിയിട്ടുണ്ടെന്ന വിവരം കണ്ണൂര്‍ എ സി പി ടി.കെ.രത്‌നകുമാറിന് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ്, എസ്.ഐ മനോജ്,എ.എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം വൈകുന്നേരത്തോടെ സ്‌റ്റേഡിയം കോര്‍ണര്‍ പരിസരത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെകണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണ്.

## Article Content

**മയ്യില്‍:** നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പാവന്നൂര്‍മൊട്ടയിലെ കനിയാന്‍ കുന്നുമ്മല്‍ കെ.കെ ആഷിഖിനെയാണ് ഇന്ന് മയ്യില്‍ പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ 6 ഓളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ പ്രതി അന്ന് മുതല്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇയാള്‍ക്കെതിരെ പ്രൊക്ലമേഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.ഇന്ന് പ്രതി കണ്ണൂരില്‍ എത്തിയിട്ടുണ്ടെന്ന വിവരം കണ്ണൂര്‍ എ സി പി ടി.കെ.രത്‌നകുമാറിന് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ്, എസ്.ഐ മനോജ്,എ.എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം വൈകുന്നേരത്തോടെ സ്‌റ്റേഡിയം കോര്‍ണര്‍ പരിസരത്ത് വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെകണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60047/kaappa-arrest-mayyil)