---
title: "ഹെല്‍മറ്റില്‍ ഇനി മുതല്‍ ക്യാമറ പാടില്ല. പിടിക്കപ്പെട്ടാല്‍ 1000 രൂപ പിഴ"
english_title: "Camera on helmet "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59991/camera-on-helmet"
published_at: "2022-08-06T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee7fd0d8091_vac.jpg"
keywords: []
---

# ഹെല്‍മറ്റില്‍ ഇനി മുതല്‍ ക്യാമറ പാടില്ല. പിടിക്കപ്പെട്ടാല്‍ 1000 രൂപ പിഴ

> **Lead Summary:** ഹെല്‍മറ്റില്‍ ഇനി മുതല്‍ ക്യാമറ പാടില്ല. പിടിക്കപ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കും. 3 മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മുകളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് കര്‍ശന നടപടി.

## Article Content

ഹെല്‍മറ്റില്‍ ഇനി മുതല്‍ ക്യാമറ പാടില്ല. പിടിക്കപ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കും. 3 മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മുകളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് കര്‍ശന നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59991/camera-on-helmet)