---
title: "വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നു"
english_title: "voter id with aadhar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59938/voter-id-with-aadhar"
published_at: "2022-08-06T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee3c23a9727_vac.jpg"
keywords: []
---

# വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നു

> **Lead Summary:** **തിരുവനന്തപുരം: **വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്‍്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയും ആധാര്‍ നമ്ബറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നത്. വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്‍്റെ ആധാര്‍ നമ്ബര്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് (വി.എച്ച്‌.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമര്‍പ്പിക്കാം. പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്ബര്‍ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്‍്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയും ആധാര്‍ നമ്ബറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവില്‍ വന്നത്. വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്‍്റെ ആധാര്‍ നമ്ബര്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് (വി.എച്ച്‌.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമര്‍പ്പിക്കാം. പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്ബര്‍ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59938/voter-id-with-aadhar)