---
title: "റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു"
english_title: "railway track accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59905/railway-track-accident"
published_at: "2022-08-06T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee2233439ae_vac.jpg"
keywords: []
---

# റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു

> **Lead Summary:** ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ വി ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.ട്രെയിൻ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ചാലക്കുടി വി ആർ പുരത്താണ് സംഭവം.രാവിലെ ജോലിക്ക് പോകുന്നതിനിടെ റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവർ ട്രാക്കിൽ നിന്ന് മാറി നിന്നപ്പോൾ ശ്കതമായ കാറ്റിനെ തുടർന്ന് തോട്ടിൽ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ദേവീ കൃഷ്ണ മരിക്കുകയായിരുന്നു.

## Article Content

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ വി ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.ട്രെയിൻ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ചാലക്കുടി വി ആർ പുരത്താണ് സംഭവം.രാവിലെ ജോലിക്ക് പോകുന്നതിനിടെ റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവർ ട്രാക്കിൽ നിന്ന് മാറി നിന്നപ്പോൾ ശ്കതമായ കാറ്റിനെ തുടർന്ന് തോട്ടിൽ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ദേവീ കൃഷ്ണ മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59905/railway-track-accident)