---
title: "ലൈഫ് ഭവന പദ്ധതിയിൽ പരിയാരം ഗ്രാമ  പഞ്ചായത്തിൽ നിർമ്മിച്ച വീടുകൾ കൈമാറി"
english_title: "The houses constructed in Pariyaram Grama Panchayat were handed over under the Life Housing Scheme"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5973/the-houses-constructed-in-pariyaram-grama-panchayat-were-handed-over-under-the-life-housing-scheme"
published_at: "2021-10-19T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e6626d0fa8_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# ലൈഫ് ഭവന പദ്ധതിയിൽ പരിയാരം ഗ്രാമ  പഞ്ചായത്തിൽ നിർമ്മിച്ച വീടുകൾ കൈമാറി

> **Lead Summary:** **തളിപ്പറമ്പ: **കേരള സർക്കാർ ലൈഫ് ഭവന പദ്ധതിയിൽ പരിയാരം ഗ്രാമപഞ്ചായത്തിൽ മൂന്നാം ഘട്ടം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം ഏമ്പേറ്റിൽ വച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻൻ്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ: **കേരള സർക്കാർ ലൈഫ് ഭവന പദ്ധതിയിൽ പരിയാരം ഗ്രാമപഞ്ചായത്തിൽ മൂന്നാം ഘട്ടം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം ഏമ്പേറ്റിൽ വച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎം കൃഷ്ണൻൻ്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബുരാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ടോണ വിൻസൻറ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജനി, ആർ ഗോപാലൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ സി മല്ലിക, വാർഡ് മെമ്പർ രമണി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ പദ്മനാഭൻ, സി. ദാമോദരൻ,ഇബ്രാഹിംകുട്ടി തിരുവട്ടൂർ,വിജയൻ മാസ്റ്റർ, തമ്പാൻ ഇ എന്നിവർ സംസാരിച്ചു.

  പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടീ ഷീബ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ചന്ദ്രൻ നന്ദിയും പറഞ്ഞു.വി.ഇ.ഒനളിനി റിപ്പോർട്ട് അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5973/the-houses-constructed-in-pariyaram-grama-panchayat-were-handed-over-under-the-life-housing-scheme)