---
title: "സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കും"
english_title: "It will rain again in the state from tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5972/it-will-rain-again-in-the-state-from-tomorrow"
published_at: "2021-10-19T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e64277defd_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കും

> **Lead Summary:** സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ മുതല്‍ 24 വരെ അതിശക്തമായ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തികുറഞ്ഞ ഒറ്റപ്പെട്ട മഴയുണ്ടാകും.

നിലവിൽ സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നാളെ മുതല്‍ മഴ വീണ്ടും പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഡാമുകള്‍ തുറക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5972/it-will-rain-again-in-the-state-from-tomorrow)