---
title: "യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി: ഒരാൾക്കെതിരെ കേസ്"
english_title: "attack against women"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59692/attack-against-women"
published_at: "2022-08-05T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecec7bd3ceb_download.jpg"
keywords: []
---

# യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി: ഒരാൾക്കെതിരെ കേസ്

> **Lead Summary:** വീട്ടിൽ കയറി മർദ്ദിച്ചതായുള്ള തേർളായി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്. നിസാമുദ്ദീനെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. തേർളായി സ്കൂൾ ഗ്രൗണ്ടിൽ വച്ച് രണ്ട് കുട്ടികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായും നിസാമുദ്ദീന്റെ ബന്ധുവായ കുട്ടിക്ക് മർദ്ദനമേറ്റതായും പറയുന്നു. ഇത് ചോദിക്കാൻ കുട്ടിയുടെ വീട്ടിലെത്തിയ നിസാമുദ്ദീൻ കുട്ടിയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് മർദ്ദനമേറ്റെന്നാണ് പരാതി.

## Article Content

വീട്ടിൽ കയറി മർദ്ദിച്ചതായുള്ള തേർളായി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസ്. നിസാമുദ്ദീനെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. തേർളായി സ്കൂൾ ഗ്രൗണ്ടിൽ വച്ച് രണ്ട് കുട്ടികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായും നിസാമുദ്ദീന്റെ ബന്ധുവായ കുട്ടിക്ക് മർദ്ദനമേറ്റതായും പറയുന്നു. ഇത് ചോദിക്കാൻ കുട്ടിയുടെ വീട്ടിലെത്തിയ നിസാമുദ്ദീൻ കുട്ടിയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് മർദ്ദനമേറ്റെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59692/attack-against-women)