---
title: "നിരവധി കേസുകളിലെ പ്രതിയായ മോഷ്ടാവ് ഷിബാസ് എന്ന ബാവ പിടിയിൽ"
english_title: "bava arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59640/bava-arrested"
published_at: "2022-08-05T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecc4ea760ac_news-card.jpg"
keywords: []
---

# നിരവധി കേസുകളിലെ പ്രതിയായ മോഷ്ടാവ് ഷിബാസ് എന്ന ബാവ പിടിയിൽ

> **Lead Summary:** കണ്ണൂർ മൃഗാശുപത്രി വളപ്പിൽ ഓട്ടോറിക്ഷയുടെ സീറ്റിൽ വെച്ച് വികെ നവീനയുടെ 5000 രൂപ, മൊബൈൽ ഫോൺ എടിഎം കാർഡ് തുടങ്ങിയവ മോഷ്ടിച്ച പ്രതി പിടിയിൽ. വളപട്ടണം മന്നയിലെ സിയാദിന്റെ മകൻ സി മുഹമ്മദ് ഷിബാസ് എന്ന ബാവയെ ആണ് ടൗൺ എസ് ഐ സി എച്ച് നസീബും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ മൃഗാശുപത്രി വളപ്പിൽ ഓട്ടോറിക്ഷയുടെ സീറ്റിൽ വെച്ച് വികെ നവീനയുടെ 5000 രൂപ, മൊബൈൽ ഫോൺ എടിഎം കാർഡ് തുടങ്ങിയവ മോഷ്ടിച്ച പ്രതി പിടിയിൽ. വളപട്ടണം മന്നയിലെ സിയാദിന്റെ മകൻ സി മുഹമ്മദ് ഷിബാസ് എന്ന ബാവയെ ആണ് ടൗൺ എസ് ഐ സി എച്ച് നസീബും സംഘവും അറസ്റ്റ് ചെയ്തത്.

മോഷണം നടന്ന ദിവസം തന്നെയുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്. ഈ മോഷണം നടത്തിയ ദിവസം തന്നെ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ രീതിയിൽ പ്രതി മോഷണം നടത്തിയതായി കണ്ടെത്തി. എൻ ഡി പി എസ് കേസുകൾ അടക്കം പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ് ഷിബാസ്. എ എസ് ഐ രഞ്ജിത്ത് സിപിഒമാരായ നാസർ, രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59640/bava-arrested)