---
title: "റെഡ് അലര്‍ട്ട് പിന്‍വലിച്ചു, നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് "
english_title: "red alert withdrawn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59616/red-alert-withdrawn"
published_at: "2022-08-05T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecb1dda68d0_rain.jpg"
keywords: []
---

# റെഡ് അലര്‍ട്ട് പിന്‍വലിച്ചു, നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഏതാനും ദിവസമായ തുടരുന്ന അതി തീവ്ര മഴയ്ക്കു ശമനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ജാഗ്രതാ നിര്‍ദേശം ഇല്ല. അടുത്ത ഏതാനും ദിവസങ്ങളില്‍ തീവ്ര മഴയ്ക്കു സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഏതാനും ദിവസമായ തുടരുന്ന അതി തീവ്ര മഴയ്ക്കു ശമനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ജാഗ്രതാ നിര്‍ദേശം ഇല്ല. അടുത്ത ഏതാനും ദിവസങ്ങളില്‍ തീവ്ര മഴയ്ക്കു സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59616/red-alert-withdrawn)