---
title: "പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; രാവിലെ 11 മണി മുതല്‍ പ്രവേശനം നേടാം"
english_title: "first allottment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59596/first-allottment"
published_at: "2022-08-05T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ec97408b152_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; രാവിലെ 11 മണി മുതല്‍ പ്രവേശനം നേടാം

> **Lead Summary:** പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് ലഭ്യമായി. വെള്ളിയാഴ്ച രാവിലെ 11 മുതൽ പ്രവേശന നടപടികൾ തുടങ്ങും. ഓ​ഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിയോടെ ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം പൂർത്തീകരിക്കും. വിഎച്ച്എസ്ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും വ്യാഴാഴ്ച രാത്രിയോടെ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22ന് ആയിരിക്കും പ്രസിദ്ധീകരിക്കുക 24ന് പ്രവേശന നടപടികൾ പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കാനാണ് നീക്കം. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റിൽ തിരുത്തലുകൾ വരുത്താനുള്ള സമയം നീട്ടിയതോടെ മുഖ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും നീട്ടി.

## Article Content

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് ലഭ്യമായി. വെള്ളിയാഴ്ച രാവിലെ 11 മുതൽ പ്രവേശന നടപടികൾ തുടങ്ങും. ഓ​ഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിയോടെ ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം പൂർത്തീകരിക്കും. വിഎച്ച്എസ്ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും വ്യാഴാഴ്ച രാത്രിയോടെ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22ന് ആയിരിക്കും പ്രസിദ്ധീകരിക്കുക 24ന് പ്രവേശന നടപടികൾ പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കാനാണ് നീക്കം. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റിൽ തിരുത്തലുകൾ വരുത്താനുള്ള സമയം നീട്ടിയതോടെ മുഖ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും നീട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59596/first-allottment)