---
title: "കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ്:സാംസ്‌കാരിക പരിപാടികളോടെ ഓഗസ്റ്റ് 18 ന് തുടക്കമാവും."
english_title: "ssf_sahithyolsav_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59511/ssf_sahithyolsav_kannur"
published_at: "2022-08-04T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ebcbecc4e2c_seethi.jpg"
keywords: []
---

# കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ്:സാംസ്‌കാരിക പരിപാടികളോടെ ഓഗസ്റ്റ് 18 ന് തുടക്കമാവും.

> **Lead Summary:** തലശ്ശേരി : 29 മത് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് 2022 ആഗസ്ത് 18 വ്യാഴം തുടക്കമാകും .നാല് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ സാഹിത്യോത്സവ് വൈവിധ്യങ്ങളായ സാംസ്ക്കാരിക സംഗമങ്ങളോടെയാണ് തുടക്കമാവുക.രാവിലെ 10 മണിക്ക് നടക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ രചനകള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാകും.

## Article Content

തലശ്ശേരി : 29 മത് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് 2022 ആഗസ്ത് 18 വ്യാഴം തുടക്കമാകും .നാല് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ സാഹിത്യോത്സവ് വൈവിധ്യങ്ങളായ സാംസ്ക്കാരിക സംഗമങ്ങളോടെയാണ് തുടക്കമാവുക.രാവിലെ 10 മണിക്ക് നടക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ രചനകള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാകും.

ഇസ്ലാമിക് പബ്ലിഷിംഗ് ബ്യുറോ പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രത്യേക പവലിയന്‍ പുസ്തകോത്സവില്‍ സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് പൗരൻ ; സമരങ്ങൾ , അവകാശങ്ങൾ , ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഗമം നടക്കും.മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ്‌ ശങ്കരൻ, സുബിൻ, എഴുത്തുകാരന്‍ മുഹമ്മദലി കിനാലൂർ തുടങ്ങിയവർ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന കലാ പരിപാടികള്‍ പതിമൂന്ന് ഡിവിഷനുകളില്‍ നിന്നായി ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ നൂറിലധികം മത്സരങ്ങളില്‍ മാറ്റുരക്കും. ജില്ല സാഹിത്യോത്സവ് മേല്‍നോട്ടത്തിനായി പ്രത്യേകം രൂപീകരിച്ച പ്രൊജക്ട് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് തലശ്ശേരിയിൽ നടക്കുന്നത്. പ്രചരണത്തിന്‍റെ ഭാഗമായി അൽ അൻസാർ സംഗമം, തലമുറ സംഗമം, സാഹിത്യ ചായ, കലാ ജാഥ തുടങ്ങിയ പരിപാടികൾ വ്യത്യസ്ത ദിവസങ്ങളിലായി വിവിധ ഘടകങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59511/ssf_sahithyolsav_kannur)