---
title: "ഷാർജയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടു മലയാളികൾ മരിച്ചു"
english_title: "Accident_ sharja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59319/accident_-sharja"
published_at: "2022-08-04T05:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb12110ae96_Screenshot_20220804-055040_UC_Browser.jpg"
keywords: []
---

# ഷാർജയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടു മലയാളികൾ മരിച്ചു

> **Lead Summary:** ദുബൈ: ഷാർജയിലെ സജയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത്​ പുതിയപുര മുഹമ്മദ്​ അർഷദ്​, കോഴിക്കോട്​ കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്​ എന്നിവരാണ്​ മരിച്ചത്​. ​

## Article Content

ദുബൈ: ഷാർജയിലെ സജയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത്​ പുതിയപുര മുഹമ്മദ്​ അർഷദ്​, കോഴിക്കോട്​ കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്​ എന്നിവരാണ്​ മരിച്ചത്​. ​

ബുധനാഴ്ച രാവിലെ പതിനെന്ന്​ മണിയോടെയാണ്​ അപകടമുണ്ടായത്​. ഇരുവരും സഞ്ചരിച്ച പിക്കപ്പ്​ വാനിന്​ പിന്നിൽ ട്രെയിലർ ഇടിച്ചാണ്​ അപകടം. ഇരുവരും പുതിയ ജോലിയിലേക്ക്​ മാറുന്നതിന് മുമ്പായി വിസിറ്റ്​ വിസയിലായിരുന്നു.

അർഷദിന്‍റെ പിതാവ്​: ഉമ്മർ. മാതാവ്​: റാബി.

ലത്തീഫിന്‍റെ പിതാവ്​: പാറക്കൽ താഴ അബ്​ദുല്ലക്കുട്ടി, മാതാവ്​: സൈനബ.

ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ്യ ആശുപത്രി മാർച്ചറിയിലാണുള്ളത്​. അർഷദിന്‍റെ മയ്യിത്ത്​ യു.എ.ഇയിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59319/accident_-sharja)