---
title: "കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി"
english_title: "Gold smuggling "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59277/gold-smuggling"
published_at: "2022-08-03T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea8ce58e0f6_Screenshot_20220803-202718_Google.jpg"
keywords: []
---

# കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

> **Lead Summary:** കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അബൂദബിയില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന ഗോ എയര്‍ വിമാനത്തില്‍ നിന്നാണ് 15 ലക്ഷം രൂപ വിലവരുന്ന 280 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിമാനത്തിന്റെ നമ്പര്‍ 14 ബി സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ലൈഫ് ജാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ആഭ്യന്തര വിമാനം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, എം കെ രാമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, വനിതാ സെര്‍ച്ചര്‍ ശിശിര, അസിസ്റ്റന്റ് ഹരീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

## Article Content

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അബൂദബിയില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന ഗോ എയര്‍ വിമാനത്തില്‍ നിന്നാണ് 15 ലക്ഷം രൂപ വിലവരുന്ന 280 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിമാനത്തിന്റെ നമ്പര്‍ 14 ബി സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ലൈഫ് ജാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ആഭ്യന്തര വിമാനം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, എം കെ രാമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, വനിതാ സെര്‍ച്ചര്‍ ശിശിര, അസിസ്റ്റന്റ് ഹരീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59277/gold-smuggling)