---
title: "വിദ്യാർഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് 79 വർഷം തടവും രണ്ടേ മുക്കാൽ ലക്ഷം പിഴയും,  തളിപ്പറമ്പ് അതിവേഗ കോടതിയുടേതാണ് വിധി"
english_title: "sexual harrassment against students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59225/sexual-harrassment-against-students"
published_at: "2022-08-03T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea5c4469f14_court.jpg"
keywords: []
---

# വിദ്യാർഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് 79 വർഷം തടവും രണ്ടേ മുക്കാൽ ലക്ഷം പിഴയും,  തളിപ്പറമ്പ് അതിവേഗ കോടതിയുടേതാണ് വിധി

> **Lead Summary:** വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും . പെരിങ്ങോം ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്ശിക്ഷിച്ചത്.തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി.

## Article Content

വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും . പെരിങ്ങോം ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്ശിക്ഷിച്ചത്.തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി.

2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു എയ്ഡഡ് സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർഥിനികളെ പീഡിപ്പിച്ചു എന്നാണ് കേസ്. അതിൽ ഒരു വിദ്യാർത്ഥി വിചാരണവേളയിൽ കൂറു മാറുകയും ബാക്കിയുള്ള നാല് കേസുകളിൽ വിചാരണ നടപ്പാക്കുകയും ആണ് ചെയ്തത്. ഗണിതം അധ്യാപകനായ ഇയാൾ വിദ്യാര്‍ത്ഥിനികളെ ക്ലാസ്മുറിയില്‍ ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കേസിൽ ഇയാൾക്ക് പുറമെ മൂന്ന് പ്രതികൾ ഉണ്ടായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിച്ചില്ല എന്നതായിരുന്നു അവർക്കെതിരെയുള്ള കേസ്. എന്നാൽ അവരെ കോടതി വെറുതെ വിട്ടു.

പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകളില്‍ 7 വര്‍ഷം വീതമാണ് ശിക്ഷ. 2014 ഫെബ്രുവരി 21 ന് എ.ഇ.ഒ അന്വേഷണം നടത്തി ഗോവിന്ദന്‍ നമ്പൂതിരിയെ സസ്‌പെന്റ് ചെയ്തിരുന്നു. 23 നാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അന്നത്തെ പെരിങ്ങോം സി.ഐ സുഷീര്‍, എസ്.ഐ പി.ബി.സജീവ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59225/sexual-harrassment-against-students)