---
title: "മുസ്ലിം ലീഗ് ഓഫീസിന് നേരെ ആക്രമണം : ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞ് തകർത്തു"
english_title: "attack against muslim league office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59207/attack-against-muslim-league-office"
published_at: "2022-08-03T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea4009b37da_Untitled-2_web.jpg"
keywords: []
---

# മുസ്ലിം ലീഗ് ഓഫീസിന് നേരെ ആക്രമണം : ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞ് തകർത്തു

> **Lead Summary:** പെരുമ്പടവ് കോയിപ്രയിൽ ലീഗ് ഓഫീസിന് നേരെ അക്രമം.കോയിപ്രയിൽ ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഖായി ദെ മില്ലത്ത് സൗധത്തിന് നേരെയാണ് അക്രമം നടന്നത്.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. കെട്ടിടത്തിലെ അഞ്ച് ജനൽ ഗ്ലാസുകൾ അക്രമികൾ കല്ലെറിഞ്ഞ് തകർത്തു.ശബ്ദം കേട്ട് പരിസരവാസികൾ ഉണർന്നപ്പോഴെക്കും അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ സുഭാഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.യദുകൃഷ്ണനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.

## Article Content

പെരുമ്പടവ് കോയിപ്രയിൽ ലീഗ് ഓഫീസിന് നേരെ അക്രമം.കോയിപ്രയിൽ ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഖായി ദെ മില്ലത്ത് സൗധത്തിന് നേരെയാണ് അക്രമം നടന്നത്.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം. കെട്ടിടത്തിലെ അഞ്ച് ജനൽ ഗ്ലാസുകൾ അക്രമികൾ കല്ലെറിഞ്ഞ് തകർത്തു.ശബ്ദം കേട്ട് പരിസരവാസികൾ ഉണർന്നപ്പോഴെക്കും അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ സുഭാഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.യദുകൃഷ്ണനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59207/attack-against-muslim-league-office)