---
title: "തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം : മുസ്‌ലിം ലീഗ്"
english_title: "muslim league argument"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59161/muslim-league-argument"
published_at: "2022-08-03T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea134f9c2c9_flag.jpg"
keywords: []
---

# തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹം : മുസ്‌ലിം ലീഗ്

> **Lead Summary:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നും ഫണ്ട് വെട്ടിക്കുറച്ചും സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കാനുള്ള ഇടതു സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു നാളെ (ആഗസ്റ്റ്‌ 4 വ്യാഴം) നഗരസഭ ഓഫീസിനു മുന്നിൽ നടക്കുന്ന യു ഡി എഫ് ധർണ വിജയിപ്പിക്കാനും, ആഗസ്റ്റ് മൂന്നാം വാരം മുസ്ലിം ലീഗിന്റെ വിപുലമായ പ്രവർത്തക സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ പ്രസിഡണ്ട് കൊടിയിൽ സലീം അധ്യക്ഷത വഹിച്ചു. പറമ്പിൽ അബ്ദുറഹിമാൻ,സയ്യിദ് ജാബിർ തങ്ങൾ, പി പി ഇസ്മായിൽ, സി മുഹമ്മദ്‌ അഷ്‌റഫ് (ബപ്പു),എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ സ്വാഗതവും ട്രഷറർ പി കെ നാസർ നന്ദിയും പറഞ്ഞു.

## Article Content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നും ഫണ്ട് വെട്ടിക്കുറച്ചും സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കാനുള്ള ഇടതു സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് തളിപ്പറമ്പ മുൻസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു നാളെ (ആഗസ്റ്റ്‌ 4 വ്യാഴം) നഗരസഭ ഓഫീസിനു മുന്നിൽ നടക്കുന്ന യു ഡി എഫ് ധർണ വിജയിപ്പിക്കാനും, ആഗസ്റ്റ് മൂന്നാം വാരം മുസ്ലിം ലീഗിന്റെ വിപുലമായ പ്രവർത്തക സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ പ്രസിഡണ്ട് കൊടിയിൽ സലീം അധ്യക്ഷത വഹിച്ചു. പറമ്പിൽ അബ്ദുറഹിമാൻ,സയ്യിദ് ജാബിർ തങ്ങൾ, പി പി ഇസ്മായിൽ, സി മുഹമ്മദ്‌ അഷ്‌റഫ് (ബപ്പു),എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ സ്വാഗതവും ട്രഷറർ പി കെ നാസർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59161/muslim-league-argument)