---
title: "ഭാര്യ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി : കൂവോട് സ്വദേശി അറസ്റ്റിൽ"
english_title: "threatened to kill"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59065/threatened-to-kill"
published_at: "2022-08-02T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e939a05f361_DSC_7464_(1).JPG"
keywords: []
---

# ഭാര്യ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി : കൂവോട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൂവോട് സ്വദേശി സി.ബിജുവിനെ യാണ് എസ്.ഐ.മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. 31ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ മരപ്പട്ടിക കൊണ്ട് ജനൽ ഗ്ലാസുകൾ തകർക്കുകയും ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന തൃച്ഛംബരത്തെ രവീന്ദ്രൻ്റെ ഭാര്യ കാർത്ത്യായണിയുടെ പരാതിയിലാണ് കേസ്.പരാതിയിൽ കേസെടുത്ത പോലീസ് മകളുടെ ഭർത്താവായ ബിജുവിനെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

## Article Content

**തളിപ്പറമ്പ്: **ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൂവോട് സ്വദേശി സി.ബിജുവിനെ യാണ് എസ്.ഐ.മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. 31ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ മരപ്പട്ടിക കൊണ്ട് ജനൽ ഗ്ലാസുകൾ തകർക്കുകയും ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന തൃച്ഛംബരത്തെ രവീന്ദ്രൻ്റെ ഭാര്യ കാർത്ത്യായണിയുടെ പരാതിയിലാണ് കേസ്.പരാതിയിൽ കേസെടുത്ത പോലീസ് മകളുടെ ഭർത്താവായ ബിജുവിനെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59065/threatened-to-kill)