---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതിക്ക് കഞ്ചാവ് കൈമാറാൻ എത്തിയ യുവാവ് പിടിയിൽ"
english_title: "central jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59043/central-jail"
published_at: "2022-08-02T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e921557eefe_news-card.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതിക്ക് കഞ്ചാവ് കൈമാറാൻ എത്തിയ യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ :** ജയിലിൽ റിമാൻ്റിൽ കഴിയുന്ന നിരവധി കേസിലെ പ്രതിക്ക് കഞ്ചാവ് കൈമാറാൻ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ .കാസറഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ യാണ് ടൗൺ എസ്.ഐ. സി.എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു സംഭവം. കുപ്രസിദ്ധ മയക്ക് മരുന്ന് കവർച്ചാ സംഘത്തിലെ പ്രതി റിമാൻ്റിൽ കഴിയുന്ന നായന്മാർമൂല ആലയടുക്കത്തെ അമീർ അലി യെ കാണാനെത്തിയതായി റുന്നു ഇയാൾ. മയക്കുമരുന്ന് കേസിൽ തടവ് ചാടിയ അമീറലി യെ ബാംഗ്ലൂരിൽ നിന്നാണ് വിദ്യാനഗർ പോലീസ് പിടികൂടിയിരുന്നത്. ഇയാളെ കാണാനെത്തുന്നവരെയെല്ലാം പോലീസ് ജയിലിന് സമീപം കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ കഞ്ചാവുമായി മയക്കുമരുന്ന് സംഘത്തിലെ യുവാവിനെ ജയിലിന് മുന്നിൽ വെച്ച് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി

## Article Content

**കണ്ണൂർ :** ജയിലിൽ റിമാൻ്റിൽ കഴിയുന്ന നിരവധി കേസിലെ പ്രതിക്ക് കഞ്ചാവ് കൈമാറാൻ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ .കാസറഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ യാണ് ടൗൺ എസ്.ഐ. സി.എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു സംഭവം. കുപ്രസിദ്ധ മയക്ക് മരുന്ന് കവർച്ചാ സംഘത്തിലെ പ്രതി റിമാൻ്റിൽ കഴിയുന്ന നായന്മാർമൂല ആലയടുക്കത്തെ അമീർ അലി യെ കാണാനെത്തിയതായി റുന്നു ഇയാൾ. മയക്കുമരുന്ന് കേസിൽ തടവ് ചാടിയ അമീറലി യെ ബാംഗ്ലൂരിൽ നിന്നാണ് വിദ്യാനഗർ പോലീസ് പിടികൂടിയിരുന്നത്. ഇയാളെ കാണാനെത്തുന്നവരെയെല്ലാം പോലീസ് ജയിലിന് സമീപം കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ കഞ്ചാവുമായി മയക്കുമരുന്ന് സംഘത്തിലെ യുവാവിനെ ജയിലിന് മുന്നിൽ വെച്ച് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59043/central-jail)