---
title: "പള്ളിയില്‍ വെച്ചും വീട്ടില്‍ കയറിയും അക്രമം: 4 പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു"
english_title: "Thaliparam police registered a case against 4 people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59011/thaliparam-police-registered-a-case-against-4-people"
published_at: "2022-08-02T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e903cdb3e09_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# പള്ളിയില്‍ വെച്ചും വീട്ടില്‍ കയറിയും അക്രമം: 4 പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസ് എടുത്തു

> **Lead Summary:** **തളിപ്പറമ്പ്;** പള്ളിയിൽ നിസ്കാരത്തിനെത്തിയ സമയത്തും പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി അക്രമവും കൊല്ലുമെന്ന് ഭീഷണിയും പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ മാർച്ച് 18 നാണ് പരാതിക്കാസ്പദമായ സംഭവം .തളിപ്പറമ്പസയ്യിദ് നഗറിലെ റാബിയ മൻസിലിൽ പി.ടി.പി.അബ്ദുൾ ഖാദറിൻ്റെ പരാതിയിലാണ് സഹോദരി ഭർത്താവ് പുഷ്പഗിരി ബദരിയ നഗറിലെ സി പി മുഹമ്മദ് ഹാഷിം , ബദരിയ നഗറിലെ സെയ്ഫുദ്ദീൻ, പുഷ്പഗിരിയിലെ റാഷിദ്, ആസാദ് നഗറിലെ കെ.ഇക്ബാൽ എന്നിവർക്കെതിരെ കോടതി നിർദേശ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്;** പള്ളിയിൽ നിസ്കാരത്തിനെത്തിയ സമയത്തും പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി അക്രമവും കൊല്ലുമെന്ന് ഭീഷണിയും പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ മാർച്ച് 18 നാണ് പരാതിക്കാസ്പദമായ സംഭവം .തളിപ്പറമ്പസയ്യിദ് നഗറിലെ റാബിയ മൻസിലിൽ പി.ടി.പി.അബ്ദുൾ ഖാദറിൻ്റെ പരാതിയിലാണ് സഹോദരി ഭർത്താവ് പുഷ്പഗിരി ബദരിയ നഗറിലെ സി പി മുഹമ്മദ് ഹാഷിം , ബദരിയ നഗറിലെ സെയ്ഫുദ്ദീൻ, പുഷ്പഗിരിയിലെ റാഷിദ്, ആസാദ് നഗറിലെ കെ.ഇക്ബാൽ എന്നിവർക്കെതിരെ കോടതി നിർദേശ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

സഹോദരനൊപ്പം പുഷ്പഗിരിയിലെ പള്ളിയിലെത്തിയപ്പോൾ സഹോദരി ഭർത്താവ് ആക്രമിക്കുകയും പള്ളിയുടെ ജനൽ ഡോറിന് ഇടിക്കുകയും ചെയ്ത ശേഷം പിന്നീട് രണ്ടു മുതൽ നാല് വരെ പ്രതികൾ മാതാവിൻ്റെ സയ്യിദ് നഗറിലുള്ള വീട്ടിലെത്തി മാതാവിനെയും സഹോദരിയെയും ദേഹോപദ്രവം ഏല്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചതായും പരാതിയിലുണ്ട്. സഹോദരിയുമായി പിണങ്ങി കഴിയുന്നത് ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59011/thaliparam-police-registered-a-case-against-4-people)