---
title: "വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവം; മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്"
english_title: "police protection in wedding"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58979/police-protection-in-wedding"
published_at: "2022-08-02T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8e8c18dd38_download.jpg"
keywords: []
---

# വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവം; മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവത്തില്‍ അഡീഷണല്‍ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരന്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ കമ്പ്യൂട്ടര്‍ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയത്. അഡീഷണല്‍ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ ഉത്തരവ് നല്‍കിയതിന്റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടില്‍ പൊലീസ്‌കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് അഡീഷണല്‍ എസ് പിയുടെ വാദം. കണ്ണൂര്‍ പാനൂരില്‍ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നല്‍കിയതിനെതിരെ സേനയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നല്‍കിയ കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ടിന്റെ ഉത്തരവാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളില്‍ പ്രദര്‍ശന വസ്തുവാക്കി മാറ്റരുതെന്നാണ് പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവത്തില്‍ അഡീഷണല്‍ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരന്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ കമ്പ്യൂട്ടര്‍ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ് നല്‍കിയത്. അഡീഷണല്‍ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ ഉത്തരവ് നല്‍കിയതിന്റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടില്‍ പൊലീസ്‌കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് അഡീഷണല്‍ എസ് പിയുടെ വാദം. കണ്ണൂര്‍ പാനൂരില്‍ കല്യാണത്തിന് പൊലീസുകാരെ വാടകയ്ക്ക് നല്‍കിയതിനെതിരെ സേനയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിനാണ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ നാല് പൊലീസുകാരെ വിട്ട് നല്‍കിയ കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ടിന്റെ ഉത്തരവാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളില്‍ പ്രദര്‍ശന വസ്തുവാക്കി മാറ്റരുതെന്നാണ് പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58979/police-protection-in-wedding)