---
title: "അബ്ദുൾ ലത്തീഫ് സഅദി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു"
english_title: "abdul latheef saadi ustad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58977/abdul-latheef-saadi-ustad"
published_at: "2022-08-02T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8e8157d608_vac.jpg"
keywords: []
---

# അബ്ദുൾ ലത്തീഫ് സഅദി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ; കഴിഞ്ഞ ദിവസം വിട പറഞ്ഞ പഴശ്ശി അബ്ദുല്ലത്വീഫ് സഅദി ഉസ്താദിനു വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സും അനുസ്മരണവും ബദ്‌രിയ്യ നഗർ അൽ മഖർ ഇംഗ്ലീഷ് മദ്റസ ഓഡിറ്റോറിയത്തിൽ നടന്നു. അബ്ദുല്ല ബാഖവി പരിയാരം പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് വൈ എസ് തളിപ്പറമ്പ സോൺ സെക്രട്ടറി ശംസുദ്ദീൻ സഖാഫി കൂനം പ്രഭാഷണം നടത്തി. പാണ്ഡിത്യവും വിനയവും ധീരതയും മേളിച്ച, പ്രവർത്തകരെ ചേർത്തു പിടിച്ച, വലിയ നേതൃത്വമായിരുന്നു പഴശ്ശി ഉസ്താദെന്ന് അദ്ദേഹം അനുസ്മരിച്ചു.. ഹബീബുല്ലാഹ് മൗലവി, അബ്ദുർറഹ്മാൻ സഖാഫി, മുഹമ്മദ് അസ്‌ലം സഅദി, സിദ്ദീഖ് ശാമിൽ ഹിശാമി, ശാകിർ ഹുമൈദി, അബ്ദുസ്സത്താർ മൗലവി സംബന്ധിച്ചു. കെ എം ബദ്റുദ്ദീൻ അമാനി സ്വാഗതവും ഹുസൈൻ സഖാഫി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ; കഴിഞ്ഞ ദിവസം വിട പറഞ്ഞ പഴശ്ശി അബ്ദുല്ലത്വീഫ് സഅദി ഉസ്താദിനു വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സും അനുസ്മരണവും ബദ്‌രിയ്യ നഗർ അൽ മഖർ ഇംഗ്ലീഷ് മദ്റസ ഓഡിറ്റോറിയത്തിൽ നടന്നു. അബ്ദുല്ല ബാഖവി പരിയാരം പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് വൈ എസ് തളിപ്പറമ്പ സോൺ സെക്രട്ടറി ശംസുദ്ദീൻ സഖാഫി കൂനം പ്രഭാഷണം നടത്തി. പാണ്ഡിത്യവും വിനയവും ധീരതയും മേളിച്ച, പ്രവർത്തകരെ ചേർത്തു പിടിച്ച, വലിയ നേതൃത്വമായിരുന്നു പഴശ്ശി ഉസ്താദെന്ന് അദ്ദേഹം അനുസ്മരിച്ചു.. ഹബീബുല്ലാഹ് മൗലവി, അബ്ദുർറഹ്മാൻ സഖാഫി, മുഹമ്മദ് അസ്‌ലം സഅദി, സിദ്ദീഖ് ശാമിൽ ഹിശാമി, ശാകിർ ഹുമൈദി, അബ്ദുസ്സത്താർ മൗലവി സംബന്ധിച്ചു. കെ എം ബദ്റുദ്ദീൻ അമാനി സ്വാഗതവും ഹുസൈൻ സഖാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58977/abdul-latheef-saadi-ustad)