---
title: " ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചു; മാതാപിതാക്കള്‍ ഐസിയുവില്‍"
english_title: "malayali-girl-died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58944/malayali-girl-died"
published_at: "2022-08-02T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8d71a9e45c_seethi.jpg"
keywords: []
---

#  ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചു; മാതാപിതാക്കള്‍ ഐസിയുവില്‍

> **Lead Summary:** ബം​ഗളൂരു: കീടനാശിനി ശ്വസിച്ച് ബം​ഗളൂരുവിൽ മലയാളി പെൺകുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബം​ഗളൂരു വസന്ത് ന​​ഗറിലാണ് സംഭവം. 

## Article Content

ബം​ഗളൂരു: കീടനാശിനി ശ്വസിച്ച് ബം​ഗളൂരുവിൽ മലയാളി പെൺകുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബം​ഗളൂരു വസന്ത് ന​​ഗറിലാണ് സംഭവം. 

ബം​ഗളൂരുവിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ വിനോദിന്റെ മകളാണ് അഹാന. വിനോദിനേയും ഭാര്യയേയും ശാരീരിക അശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. 

വീട് വൃത്തിയാക്കുന്നതിനായി കീടനാശിനി തളിച്ചിരുന്നു. ഇത് ശ്വസിച്ചാണ് അപകടം. ഉറങ്ങി എഴുന്നേറ്റ ഉടൻ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58944/malayali-girl-died)