---
title: "കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 735 ഗ്രാം സ്വർണം കസ്റ്റംസ് സംഘം പിടികൂടി"
english_title: "Customs team seized 735 grams of gold"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58920/customs-team-seized-735-grams-of-gold"
published_at: "2022-08-02T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8c12f64ede_vac.jpg"
keywords: []
---

# കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 735 ഗ്രാം സ്വർണം കസ്റ്റംസ് സംഘം പിടികൂടി

> **Lead Summary:** **കണ്ണൂർ: **അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്വർണ്ണ കടത്ത് ചെറുവത്തൂർ പടന്ന സ്വദേശി പിടിയിൽ. പടന്നയിലെ മടിക്കാൽ അബ്ദുൾ റസാഖിനെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്. അബു ദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്നും 37,96, 275 രൂപ വിലമതിക്കുന്ന 735 ഗ്രാം സ്വർണ്ണം പിടികൂടി. 852 ഗ്രാമിൽ സ്വർണ്ണ മിശ്രിതം മൂന്ന്ഗുളിക രൂപത്തിലാക്കിയ നിലയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്.പരിശോധനയിൽ അസി.കമ്മീഷണർ ടി എം മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ കെ.ആർ ,നിഖിൽ, സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, ജുബർഖാൻ ,ഓ ഫീസ് സ്റ്റാഫ്മാരായ ലിനേഷ്, ലയ എന്നിവരും ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ: **അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്വർണ്ണ കടത്ത് ചെറുവത്തൂർ പടന്ന സ്വദേശി പിടിയിൽ. പടന്നയിലെ മടിക്കാൽ അബ്ദുൾ റസാഖിനെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്. അബു ദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്നും 37,96, 275 രൂപ വിലമതിക്കുന്ന 735 ഗ്രാം സ്വർണ്ണം പിടികൂടി. 852 ഗ്രാമിൽ സ്വർണ്ണ മിശ്രിതം മൂന്ന്ഗുളിക രൂപത്തിലാക്കിയ നിലയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണ്ണമാണ് പിടികൂടിയത്.പരിശോധനയിൽ അസി.കമ്മീഷണർ ടി എം മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ കെ.ആർ ,നിഖിൽ, സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, ജുബർഖാൻ ,ഓ ഫീസ് സ്റ്റാഫ്മാരായ ലിനേഷ്, ലയ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58920/customs-team-seized-735-grams-of-gold)