---
title: "ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ : കാണാതായ രണ്ടര വയസ്സുകാരിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തി"
english_title: "Peraavoor landslide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58877/peraavoor-landslide"
published_at: "2022-08-02T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8a08169f05_IMG-20220802-WA0003.jpg"
keywords: []
---

# ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ : കാണാതായ രണ്ടര വയസ്സുകാരിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തി

> **Lead Summary:** പേരാവൂര്‍ നിടുംപുറംചാലിൽ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിന് പുറത്തേക്ക് വന്ന നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകി പോവുകയുമായിരുന്നു.

## Article Content

പേരാവൂര്‍ നിടുംപുറംചാലിൽ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിന് പുറത്തേക്ക് വന്ന നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകി പോവുകയുമായിരുന്നു.

പൂളക്കുറ്റി വെള്ളറ കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോളനിയിലെ രാജേഷ് എന്നയാളുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഫയർഫോഴ്സും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58877/peraavoor-landslide)